ചുംബനവർണ്ണ പതംഗങ്ങളാൽ

ചുംബനവർണ്ണ പതംഗങ്ങളാൽ നീയാം

ചെണ്ടിൻ പരാഗങ്ങൾ ഞാൻ നുകരും

ചന്ദ്രിക പൂന്തിരച്ചുണ്ടത്തുരുകുന്ന

ചന്ദ്രോപലം ഞാനെൻ സ്വന്തമാക്കും (ചുംബന...)

ആലിംഗനത്തിന്റെ പൊന്നഴിക്കൂട്ടിലൊ

രാലോലപ്പൈങ്കിളി ചിറകടിക്കും

രോമാഞ്ചകഞ്ചുകം ചാർത്തുമാ മേനിയെൻ

പ്രേമമദത്തിൻ വിപഞ്ചിയാക്കും (ചുംബന..)

താരുണ്യ തല്പത്തിൽ താമരവിരിയിലൊ

രാരാമത്തെന്നലായ് ഞാനുലയും

ആ രാഗ മണ്ഡപ ചൈതന്യമെന്നിലെ

ഗാന കവി തൻ കവിതയാക്കും (ചുംബന..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
2
Average: 2 (1 vote)
Chumbana varnna

Additional Info

അനുബന്ധവർത്തമാനം