മറവി തൻ തിരകളിൽ

മറവിതൻ തിരകളിലഭയം തരൂ
മഹാസമുദ്രമേ കാലമേ
എല്ലാമെഴുതുന്ന കാലമേ
എല്ലാം മായ്ക്കുന്ന കാലമേ  (മറവിതൻ.........)

മോഹങ്ങൾ വസന്തങ്ങളാകുന്നൂ പിന്നെ
ഓർമ്മയിലവ വർഷമാകുന്നൂ
പുഷ്പങ്ങൾ വിടർത്തിയ തൽപ്പങ്ങളൊടുവിൽ
സർപ്പമാളങ്ങളായ് മാറുന്നൂ
പുറത്തെഴുതാതെ നീ മായ്ചെഴുതൂ
പുതിയവർണ്ണങ്ങൾ പകർന്നുതരൂ
തരൂ തരൂ.........(മറവിതൻ.....)

പ്രേമത്തിന്നളകകളുയരുന്നൂ അതിൽ
നാകീയ സൌന്ദര്യം നിറയുന്നൂ
ഉർവ്വശിമേനക രംഭമാരൊടുവിൽ
ദുഖവൈരൂപ്യമായടിയുന്നൂ
ഉയർത്തിയതുടയ്ക്കാതെ പണിയുന്നു നീ
ഉഷസ്സിനെ സന്ധ്യയായ് വരയ്ക്കുന്നു നീ
സന്ധ്യയായ് വരയ്ക്കുന്നു നീ...(മറവിതൻ.........)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Maravi than theerangalil

Additional Info

അനുബന്ധവർത്തമാനം