ജീവിതമേ ഹാ ജീവിതമേ
Music:
Lyricist:
Singer:
Raaga:
Film/album:
ജീവിതമേ ഹാ ജീവിതമേ
ജീവിതമേ ഹാ ജീവിതമേ
മറക്കാൻ പഠിക്കുന്ന കഥയല്ലോ
മായാനിഴൽ നാടകമല്ലോ
സ്വർഗ്ഗം തേടി നരകം തേടും
സ്വപ്നാടനമല്ലോ
ജീവിതമേ ഹാ ജീവിതമേ
ജീവിതമേ ഹാ ജീവിതമേ
ജനിക്കുമ്പോഴും ജയിക്കുന്നതവനേ
മരിക്കുമ്പോഴും ജയിക്കുന്നതവനേ
കളിമണ്ണാലേ പ്രതിമയുണ്ടാക്കി
കളിക്കുന്നു തല്ലിയുടയ്ക്കുന്നൂ
ദൈവമെന്ന കുസൃതിക്കിടാവ്
ജീവിതമേ ഹാ ജീവിതമേ
ജീവിതമേ ഹാ ജീവിതമേ
വരവറിയാതെ ചെലവെഴുതുന്നു
ഇരുട്ടിലല്ലോ നാം കണക്കെഴുതുന്നു
വിളക്കും തട്ടിക്കളയുന്നു പിന്നെ
ചിരിക്കുന്നു പൊട്ടിച്ചിരിക്കുന്നു
കാലമെന്ന പണ്ഡിത ശ്രേഷ്ഠൻ (മറക്കാൻ..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
jeevithame ha jeevithame
Additional Info
Year:
1981
ഗാനശാഖ: