സൗഗന്ധികങ്ങളേ

സൗഗന്ധികങ്ങളേ വിടരുവിന്‍
സമാധിയില്‍ നിന്നുണരുവിന്‍
മൗനമകരന്ദം വിളമ്പും മധുരസ്വപ്ന ശതങ്ങളേ
സൗഗന്ധികങ്ങളേ വിടരുവിന്‍
സമാധിയില്‍ നിന്നുണരുവിന്‍

ശിഥിലരേഖകള്‍ എഴുതിയൊഴുകും
ശിശിരചന്ദ്രിക വിളിച്ചുവോ
കുളിരില്‍ മുങ്ങിയ തെന്നലിന്‍
പുതുകവിത നിങ്ങളെ തഴുകിയോ
ആദ്യമുറക്കി പിന്നെയുണര്‍ത്തും
രജനീ മന്ത്രവാദിനീ
സൗഗന്ധികങ്ങളേ വിടരുവിന്‍

മൃദുലപല്ലവ ദലം നുകര്‍ന്നൊരു
കുരുവി പാടിയ പല്ലവി
എഴുതിവാങ്ങിയ ചില്ലകള്‍
സ്വരമറിയുവാന്‍ കൊതിപൂണ്ടുവോ
മദം വളർത്തി മറഞ്ഞുപോകും
രജനീ രാഗവിലാസിനീ
സൗഗന്ധികങ്ങളേ വിടരുവിന്‍

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
4
Average: 4 (1 vote)
saugandhikangale vidaruvin

Additional Info

Year: 
1981

അനുബന്ധവർത്തമാനം