അമ്മയും മകളും

അമ്മയും മകളും ഒന്നു രണ്ടായ
പുഴയും കൈവഴിയും
അകന്നെന്നു തോന്നും
എങ്കിലുമൊരു തെന്നൽ ആലിംഗനം ചെയ്യും
ഇരുവരെയും ആലിംഗനം ചെയ്യും
(അമ്മയും...)

തായ് നദിയൊഴുകും വഴി വേറേ
കൈവഴിയൊഴുകും തടം വേറെ
രണ്ടിലും നിറയുന്ന ജലമോ
രണ്ടിലും തുടിക്കുന്ന കുളിരോ
ഒന്നു തന്നെ ഭാവം ഒന്നു തന്നെ
(അമ്മയും...)

പുതുവെള്ളം വന്നാൽ പകുത്തു നൽകും
ചെറിയ നൊമ്പരവും പങ്കു വെയ്ക്കും
അമ്മയാം സ്നേഹപ്രവാഹം
ആ രാഗപീയൂഷ വർഷം
ഉണ്മയല്ലേ നിത്യ നന്മയല്ലേ
(അമ്മയും...)