പ്രഭാതമെനിക്കു നീ പ്രിയദര്‍ശിനി

പ്രഭാതമെനിക്കു നീ പ്രിയദര്‍ശിനി
പ്രപഞ്ചദുഃഖക്കൂരിരുളില്‍ എന്നും
പ്രഭാതമെനിക്കു നീ പ്രിയദര്‍ശിനി
(പ്രഭാതം...)

നഗ്നമാമെന്‍ മോഹശില്‌പത്തിന്‍
മാറില്‍ നീ നവരത്നമാലിക ചാര്‍ത്തി
ശിലയിലും ജീവന്‍ തുടിച്ചൂ
എന്നില്‍ ശൃംഗാരരാഗങ്ങള്‍ ലയിച്ചു
അനുഭൂതികള്‍ക്കു നീ അര്‍ഘ്യമേകൂ
അവ പൂജാമലരുകളാകും

വര്‍ണ്ണങ്ങള്‍ തേടിയൊരെന്‍
നികുഞ്ജത്തില്‍ നീ
വാസന്ത നിറമാല ചാര്‍ത്തീ
തളിര്‍ക്കാത്ത കൊടികളും തളിര്‍ത്തൂ
എന്നില്‍ താരുണ്യഗന്ധമദമുണര്‍ന്നു
നിറതേനധരത്താല്‍ അമൃതമേകൂ
അമൃതെന്നെ ഗന്ധര്‍വ്വനാക്കും
(പ്രഭാതം...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Prabhathamenikku nee