ഹൃദയത്തിനൊരു വാതിൽ

Hridayathinoru Vaathil
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet

ഹൃദയത്തിനൊരു വാതിൽ
സ്‌മരണതൻ മണിവാതിൽ
തുറന്നു കിടന്നാലും ദുഃഖം
അടഞ്ഞു കിടന്നാലും ദുഃഖം
ഹൃദയത്തിനൊരു വാതിൽ

രത്നങ്ങളൊളിക്കും പൊന്നറകൾ
പുഷ്‌പങ്ങൾ വാടിയ മണിയറകൾ
ശില്‌പങ്ങൾ തിളങ്ങുന്ന മച്ചകങ്ങൾ
സർപ്പങ്ങളൊളിക്കുന്ന നിലവറകൾ
തുറന്നാൽ പാമ്പുകൾ പുറത്തു വരും
അടഞ്ഞാൽ രത്‌നങ്ങളിരുട്ടിലാകും
(ഹൃദയത്തിനൊരു..)

കൗമാരം വിടർത്തി കല്‌പനകൾ
യൗവനം കൊളുത്തി മണിദീപങ്ങൾ
അനുരാഗഭാവനാമഞ്ജരികൾ
അവയിന്നു വ്യാമോഹനൊമ്പരങ്ങൾ
കരഞ്ഞാൽ ബന്ധുക്കൾ പരിഹസിക്കും
ചിരിച്ചാൽ ബന്ധങ്ങൾ ഉലഞ്ഞുപോകും

ഹൃദയത്തിനൊരു വാതിൽ
സ്‌മരണതൻ മണിവാതിൽ
തുറന്നു കിടന്നാലും ദുഃഖം
അടഞ്ഞു കിടന്നാലും ദുഃഖം
ഹൃദയത്തിനൊരു വാതിൽ

Hrudayathinnoru vathil (poonthenaruvi -1974)