കുടുകുടുവേ
കുടുകുടുവേ കുടുകുടുവേ കുടു കുടുവേ...
കുടുകുടുത്തിര കുമ്മിയടിത്തിര
കുത്തിയോട്ടത്തിരകൾ
കുടുകുടു കളിച്ചോടിയണയുന്നു
കൂടിയാട്ടത്തിരകൾ (കുടുകുടു...)
സുല്ലു പറഞ്ഞു കളിക്കാതെ നിൽക്കുന്നു
കള്ളൻ കടൽത്തീരം
കള്ളനെ കൈയ്യിലൊതുക്കാൻ കൊതിക്കുന്നു
മണ്ടൻ കളിത്തെന്നൽ (കുടുകുടു....)
മുത്തണികിങ്ങിണിത്താളവുമായ് നമ്മൾ
നൃത്തം ചവിട്ടുമ്പോൾ
എത്തിപ്പിടിക്കാൻ കൊതിക്കുന്ന കൂട്ടരും
മത്തു പിടിച്ചാടും (കുടുകുടെ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
kadukuduve