മധു പകർന്ന ചുണ്ടുകളിൽ

മധു പകര്‍ന്ന ചുണ്ടുകളില്‍ 
മലര്‍ വിടര്‍ന്ന ചുണ്ടുകളില്‍ 
മറന്നുവെച്ചു പോയീ ഞാന്‍ 
മധുരമധുരമൊരു ഗാനം

മധു കവര്‍ന്ന ചുണ്ടുകളില്‍
മലരമര്‍ന്ന ചുണ്ടുകളില്‍
മറന്നുവെച്ചു പോയീ ഞാന്‍
മധുരമധുരമെന്‍ നാണം

പിടയും നെഞ്ചിലമരുമ്പോള്‍ 
പിരിയുമെന്നതാരോര്‍ക്കും
അലിഞ്ഞലിഞ്ഞു ചേരുമ്പോള്‍ 
അകലുമെന്നതാരോര്‍ക്കും
(മധു...)

ഇനിയുമെന്ന് നിന്നധരം 
തിരിച്ചു നല്‍കുമാ ഗാനം
എന്റെ നാണം കവര്‍ന്നവനേ 
എനിക്കുവേണം നിന്‍ ഗാനം
(മധു...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Madhu pakarnna chundukalil

Additional Info

അനുബന്ധവർത്തമാനം