പ്രേമിക്കാൻ മറന്നു പോയ പെണ്ണേ

പ്രേമിക്കാന്‍ മറന്നുപോയ പെണ്ണേ - നിന്‍
പേടമാന്‍ മിഴികളിലെ പേടിയ്ക്കെന്തുകാര്യം
പ്രേമിക്കാന്‍ മറന്നുപോയ പെണ്ണേ

മെല്ലെമെല്ലെ നടക്കാതെ - തുള്ളിത്തുള്ളിനടക്കരുതോ
സന്യാസിനിയാകാതെ റോക്ക് ന്‍ റോള്‍ ആടരുതോ

മുത്തുക്കുലഞാത്തുവേണ്ടേ - മുല്ലമലര്‍ മാലവേണ്ടേ
തരിവളയും പിരിവളയും തങ്കക്കൈലേസും വേണ്ടേ

കണ്ണാല്‍ കാമപ്പൂവെറിഞ്ഞാല്‍ കാമുകന്മാരോടി വരും
മനസ്സു തരും മധുരം തരും മാറിലേറ്റിയോമനിയ്ക്കും - നിന്നെ
മാറിലേറ്റിയോമനിയ്ക്കും

പ്രേമിക്കാന്‍ മറന്നുപോയ പെണ്ണേ നിന്‍
പേടമാന്‍ മിഴികളിലെ പേടിയ്ക്കെന്തുകാര്യം
പ്രേമിക്കാന്‍ മറന്നുപോയ പെണ്ണേ 

 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Premikkan marannu poya penne

Additional Info

അനുബന്ധവർത്തമാനം