നൂറു നൂറു പുലരികൾ വിരിയട്ടെ

നൂറു നൂറു പുലരികൾ വിരിയട്ടെ
നൂറു നൂറു കരളുകൾ കുളിരട്ടെ 
നൂറു പാനപാത്രങ്ങൾ നിറയട്ടെ
നൂപുര മണിനാദം ഉയരട്ടെ 
നൂറു നൂറു പുലരികൾ വിരിയട്ടെ

നീല നിയോൺ ദീപമാല മേലേ
നിത്യ വർണ്ണ സ്വപ്ന മേള നീളെ
മദന രാഗ പല്ലവങ്ങൾ പോലെ
മന്ദം ആടും യുവ പദങ്ങൾ നീളെ 
നൂറു നൂറു പുലരികൾ വിരിയട്ടെ
നൂറു നൂറു കരളുകൾ കുളിരട്ടെ 

ദാഹഗീതം ഒഴുകിടുന്ന രാവിൽ
ഡാലിയാ ചിരിച്ചിടുന്ന രാവിൽ
നിന്റെ മന്ദഹാസമായ്‌ വിടരാൻ
എന്റെ ചുംബനം കൊതിക്കും രാവിൽ 

നൂറു നൂറു പുലരികൾ വിരിയട്ടെ
നൂറു നൂറു കരളുകൾ കുളിരട്ടെ 
നൂറു പാനപാത്രങ്ങൾ നിറയട്ടെ
നൂപുര മണിനാദം ഉയരട്ടെ 
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Nooru nooru pularikal viriyatte

Additional Info

Year: 
1968

അനുബന്ധവർത്തമാനം