അമ്മേ മഹാകാളിയമ്മേ

ദേവിയേ - മഹാമായേ - കൊടുങ്ങല്ലൂരമ്മേ - ഭഗവതിയമ്മേ

അമ്മേ മഹാകാളിയമ്മേ കൊടുങ്ങല്ലൂരമ്മേ ഭഗവതിയമ്മേ 
അമ്മന്‍കുടമെടുത്ത് തെയ്യത്തോം അമ്മാനച്ചെപ്പെടുത്തേ 
അഴകുകൈകളിലെ തെയ്യത്തോം അരുമൈവേലെടുത്തേ 

വെള്ളിക്കുടത്തിന് വെള്ളിലപ്പൂക്കുല തുള്ളിക്കളിക്കുമാറേ 
വായുവില്‍ ചന്ദനം കുങ്കുമം മഞ്ഞളും വാരിവിതറുമാറ് 
അമ്മന്‍കുടമെടുത്ത് തെയ്യത്തോം അമ്മാനച്ചെപ്പെടുത്തേ 

തമ്പുരാന്‍ കൊട്ടിയടച്ച പുറംവാതില്‍ തള്ളിത്തുറക്കും ഞങ്ങള്‍ 
പള്ളിയുറങ്ങുന്ന സന്യാസിവര്യനും തുള്ളിയുറഞ്ഞുപോകും 
പന്തീരടിപ്പാട്ടു കേട്ടു രസിക്കെടോ പണ്ടത്തെ പാട്ടുകാരാ 
പമ്പമേളം കേട്ട് പമ്പരം തുള്ളെടോ പണ്ടത്തെ തുള്ളല്‍ക്കാരാ 

തനന താനിനോ തനിനന താനിനോ താനന താനിനാനോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7
Average: 7 (1 vote)
Amme mahakaliyamme