ഉരുകുകയാണൊരു ഹൃദയം
ഉരുകുകയാണൊരു ഹൃദയം (2)
ഓരോ നിമിഷവും ഓരോ നിമിഷവും
ഉരുകുകയാണൊരു ഹൃദയം
ഇന്ദ്രനീലപ്പന്തലിലിന്നലെ
വന്നു വിടർന്ന നിലാവേ (2)
എരിതീക്കനലിൽ എണ്ണയുമായ് നീ (2)
എന്തിനു വീണ്ടും വന്നൂ (2)
ഉരുകുകയാണൊരു ഹൃദയം
ഇന്നലെ രാത്രിയിലീറൻ മാറിയ
മന്ത്രകോടിയുമായി (2)
മോതിരവിരലാൽ മിഴിനീർ മായ്ക്കാൻ (2)
മോഹമുറങ്ങിയുണർന്നൂ (2)
ഒരേ ഒരാളിനെ മാത്രം കാണാൻ
ഒരു മൊഴി ചൊല്ലി മരിക്കാൻ (2)
ഒഴിഞ്ഞ മുറിയിൽ ഒരു കല്ലറയിൽ (2)
ഒരുങ്ങി നില്പൂ ഞാൻ (2)
ഉരുകുകയാണൊരു ഹൃദയം
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Urukukayaanoru hridhayam