ആനക്കാരാ ആനക്കാരാ

ആനക്കാരാ ആനക്കാരാ 
ആരെക്കാണാന്‍ വന്നൂ നീ
ആനക്കാരാ ആനക്കാരാ 
ആരെക്കാണാന്‍ വന്നൂ നീ
പെണ്ണുങ്ങള്‍ നീരാടും കടവില്‍
ആരെക്കാണാന്‍ വന്നൂ നീ
പെണ്ണുങ്ങള്‍ നീരാടും കടവില്‍
ആരെക്കാണാന്‍ വന്നൂ നീ

പെണ്‍കിടാവേ - പെണ്‍കിടാവേ
ഊരുചുറ്റി വരുന്നു ഞാന്‍
പെണ്‍കിടാവേ - പെണ്‍കിടാവേ
ഊരുചുറ്റി വരുന്നു ഞാന്‍

അടുത്തൊരിത്തിരി നിന്നാട്ടേ
ആനവാലൊന്നു തന്നാട്ടേ
അടുത്തൊരിത്തിരി നിന്നാട്ടേ
ആനവാലൊന്നു തന്നാട്ടേ

പകരം നല്‍കാന്‍ എന്തൊണ്ട് - പെണ്ണേ
പകരം നല്‍കാന്‍ എന്തൊണ്ട്
വെള്ളത്താമര പൂവുണ്ട് - നല്ല
വെള്ളത്താമര പൂവുണ്ട്

വണ്ടത്താനുണ്ണാത്ത പൂവുണ്ടോ പെണ്ണേ
തുള്ളിക്കളിക്കണ പൂവുണ്ടോ
വണ്ടത്താനുണ്ണാത്ത .. 

അടുത്തു വന്നൊന്നു നുള്ളിയ്ക്കോ - ഓ
ആനവാലൊന്നു തന്നേയ്ക്കാം
അടുത്തു വന്നൊന്നു നുള്ളിയ്ക്കോ - ഓ
ആനവാലൊന്നു തന്നേയ്ക്കാം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Aanakkaara

Additional Info

Year: 
1962

അനുബന്ധവർത്തമാനം