ഹലോ
ക്രിമിനൽ ലോയറായ അഡ്വ. ശിവരാമനു (മോഹൻലാൽ) ആകസ്മികമായി ഒരു പെൺകുട്ടിയുടേ ഫോൺ കോൾ കിട്ടുകയും അവളെ തടവിൽ നിന്നു രക്ഷപ്പെടുത്തേണ്ടിവരികയും പിന്നീട് അവളുടെ രക്ഷകനാവേണ്ടി വരികയും ചെയ്യുന്നു. അതിനെത്തുടർന്നുള്ള സംഭവങ്ങളും ചില വലിയ സത്യങ്ങളുടെ ചുരുളഴിയലും.
Actors & Characters
Actors | Character |
---|---|
ശിവരാമൻ | |
ചാണ്ടിക്കുഞ്ഞ് | |
പാർവ്വതി | |
വടക്കാഞ്ചേരി വക്കച്ചൻ | |
ബത്തേരി ബാപ്പു | |
പട്ടാമ്പി രവി | |
ചിദംബരം | |
മഹേഷ് ഭായി | |
ജോൺ സാമുവൽ / ദീനു | |
തോമസ് ജേക്കബ് | |
സുധീഷ് നമ്പ്യാർ ഐ പി എസ് | |
ശിവരാമന്റെ അച്ഛൻ | |
പ്രവീൺ | |
സുശീൽ | |
ലിസ | |
ബഡാ സാഹിബ് | |
പ്രിയ | |
ശിവരാമന്റെ അമ്മ | |
Main Crew
കഥ സംഗ്രഹം
- മോഹൻലാലും റാഫി-മെക്കാർട്ടിനും ഒന്നിച്ച ആദ്യ ചിത്രം
- ചിത്രം വൻ ബോക്സ് ഓഫീസ് വിജയമായിരുന്നു.
- ചിത്രം 'മഞ്ജുനാഥ ബിഎ എൽഎൽബി' എന്ന പേരിൽ കന്നഡയിലേക്കും 'നാൻ സ്റ്റൈൽ വീരു' എന്ന പേരിൽ തെലുങ്കിലേക്കും റീമേക്ക് ചെയ്യപ്പെട്ടു.
ഒരു പ്രണയ നൈരാശ്യത്തെ തുടർന്നു മുഴുക്കുടിയനായി മാറിയ അഡ്വ: ശിവരാമൻ . വലിയ ബിസിനസ് സാമ്രാജ്യത്തിനുടമയായ പാർവതിയെ ആരോ തട്ടിക്കൊണ്ടു പോകുന്നു. അവളെ പൂട്ടിയിട്ട വീട്ടിൽ നിന്നും അവൾ വിളിക്കുന്ന കോൾ കിട്ടുന്നത് അഡ്വ ശിവരാമനാണ്. അയാൾ അവളെ ഗുണ്ടകളുടെ കൈകളിൽ നിന്നും രക്ഷിക്കുന്നു. വിദേശത്ത് ചികിത്സയിലായ തന്റെ അച്ഛൻ തിരിച്ച് വരുന്നത് വരെ അവളെ ശിവരാമൻ തന്റെ വീട്ടിൽ താമസിപ്പിക്കുന്നു. പാർവ്വതിയെ സഹായിക്കാൻ ശ്രമിക്കുകയാണെന്ന വ്യാജേന അവളുടെ ഓഫീസിലെ ഒരു ഉദ്യോഗസ്ഥനായ പ്രവീണ്‍ അവളെ തട്ടിക്കൊണ്ട് പോകുന്നു. അഞ്ച് കോടി രൂപ നൽകിയാൽ അവളെ മോചിപ്പിക്കാമെന്ന് പറയുന്ന അവൻ, സമർത്ഥമായി ശിവരാമന്റെ പേരുപയോഗിച്ച് 5 കോടി രൂപ തട്ടിയെടുക്കുന്നു. പാർവതിയുടെ അച്ഛന്റെ കൈവശം നിന്നും പണം വാങ്ങി, അവളെ മോചിപ്പിക്കനെത്തുന്ന ശിവരാമൻ കാണുന്നത്, പാർവതിയുടെ കുടുംബാംഗമായ സുശീൽ കൊല്ലപ്പെട്ടു കിടക്കുന്നതാണ്. പണമെന്ന് പറഞ്ഞ് ശിവരാമനു കൈമാറിയ പെട്ടിയിൽ പണത്തിനു പകരം ഇഷ്ടികകൾ കാണുന്നു. അതോടെ ശിവരാമൻ സംശയത്തിന്റെ നിഴലിലാകുന്നു. പ്രവീണ്‍ പാർവ്വതിയെ ഒളിപ്പിക്കുന്നത്, അവളുടെ കുടുംബത്തിന്റെ വകയിൽ തന്നെ തമിഴ് നാട്ടിലുള്ള ഒരു ബംഗ്ലാവിലായിരുന്നു. പ്രവീണിന്റെ സങ്കേതങ്ങൾ കണ്ടുപിടിക്കുന്ന ശിവരാമൻ, പ്രവീണിന്റെ പിടിയിൽ നിന്നും പാർവ്വതിയെ രക്ഷിക്കുന്നു. ശിവരാമൻ പ്രവീണിനെ പിന്തുടരുന്നുവെങ്കിലും അയാളെ പിടിക്കുവാൻ കഴിയുന്നതിനു മുന്നേ അയാൾ കൊല്ലപ്പെടുന്നു. ശിവരാമൻ പാർവതിക്കൊപ്പം അവളുടെ വീട്ടിൽ താമസമാക്കുന്നു. അവളുടെ വീട്ടിൽ ആർക്കും അതിഷ്ടപ്പെടുന്നില്ലെങ്കിലും അയാൾ അവിടെ തന്നെ താമസമാക്കുന്നു. ആ വീട്ടിൽ ഒരു മോഷണം നടക്കുന്നു. ആ കുറ്റം ശിവരാമനിൽ ആരോപിക്കപ്പെടുന്നു.
Audio & Recording
ശബ്ദം നല്കിയവർ |
---|
ചമയം
Video & Shooting
സംഗീത വിഭാഗം
Technical Crew
Production & Controlling Units
ഈ ചിത്രത്തിലെ ഗാനങ്ങൾ
Contributors | Contribution |
---|---|
പോസ്റ്ററും, കഥാസന്ദർഭവും പോസ്റ്ററും മറ്റു വിവരങ്ങളും ചേർത്തു |