അശോകൻ

Ashokan

മലയാളചലച്ചിത്രനടൻ. 1961 മെയ് 23 ന് ആലപ്പുഴ ജില്ലയിലെ ഹരിപാട്ടുള്ള ചേപ്പാട് എന്ന ഗ്രാമത്തിൽ ജനനം. അച്ഛൻ സമുദായത്തിൽ എൻ പി ഉണ്ണിത്താൻ,അമ്മ അഴകത്ത് സാവിത്രി. അവരുടെ നാലുമക്കളിൽ ള്ളയവനായിരുന്നു അശോകൻ.അശോകന്റെ അച്ഛൻ സി ബി ഐയുടെ പബ്ലിക് പ്രോസിക്യൂട്ടർ ആയിരുന്നു.   അശോകന്റെ ചെറുപ്രായത്തിൽ തന്നെ ആദ്ദേഹത്തിന്റെ അച്ഛൻ മരിച്ചുപോയിരുന്നു. അമ്മയുടെ സംരക്ഷണയിലാണ് അശോകൻ വളർന്നത്. അശോകന്റെ പ്രാഥമിക വിദ്യാഭ്യാസം ചിങ്ങോലി എൽ പി സ്കൂൾ,ചിങ്ങോലി യു പി സ്കൂൾ,പി എം ഡി യു പി എസ് ചേപ്പാട്.എന്നീ സ്കൂളുകളിൽ നിന്നായിരുന്നു ഹൈസ്കൂൾ വിദ്യാഭ്യാസം High Schizo education at St.Thomas H. S. കാർത്തികപ്പള്ളിയിലായിരുന്നു. അശോകൻ ബിരുദം നേടിയത് T. K. Madhava Memorial College, Nangiarkulangara, യിൽ നിന്നാണ്.

പ്രീഡിഗ്രിയ്ക്കു പഠിയ്ക്കുമ്പോളാണ് ആദ്യമായി സിനിമയിൽ അഭിനയിയ്ക്കുന്നതിനൂള്ള അവസരം കിട്ടുന്നത്. 1979-ല് പദ്മരാജൻ സംവിധാനം ചെയ്ത പെരുവഴിയമ്പലം ആയിരുന്നു ആദ്യസിനിമ. ഒട്ടനവധി ചിത്രങ്ങളിൽ നായകപ്രാധാന്യമുള്ള വേഷങ്ങൾ ചെയ്തു. അടൂര്‍ ഗോപാലകൃഷ്‌ണന്‍, പി. പത്മരാജന്‍, ഭരതന്‍, കെ.ജി. ജോര്‍ജ്‌ജ് തുടങ്ങിയവരോടൊത്ത് സിനിമാരംഗത്ത് സജ്ജീവമായിരുന്ന ഇദ്ദേഹം ഒരു പാട്ടുകാരനാകണം എന്ന ആഗ്രഹത്തോടെയാണ് സിനിമാരംഗത്തെത്തിയത്. പദ്മരാജന്റെ സിനിമകളായ അരപ്പെട്ട കെട്ടിയ ഗ്രാമത്തിൽ, തൂവാനത്തുമ്പികൾ, മൂന്നാം പക്കം.. എന്നീ സിനിമകളിൽ അശോകൻ ശ്രദ്ദേയങ്ങളായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. കെ ജി ജോർജ്ജിന്റെ യവനിക, അടൂർ ഗോപാലകൃഷ്ണന്റെ അനന്തരം, ഭരതന്റെ അമരം എന്നീ ചിത്രങ്ങളിലും അശോകൻ മികച്ച അഭിനയം കാഴ്ച്ചവെച്ചു. ഇരുന്നൂറോളം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

 ടി വി സീരിയൽ രംഗത്തും അശോകൻ സജീവമാണ്. നല്ലൊരു ഗായകനായ അശോകൻ ടെലിവിഷൻ ചാനലുകളിലെ പല സംഗീത പരിപാടികളിലും പങ്കെടുക്കാറുണ്ട്.

ശ്രീജയാണു ഭാര്യ, ഏകമകള്‍ കാര്‍ത്യായനി. പ്രശസ്ത സംവിധായകൻ പത്മരാജന്റെ അനന്തരവളാണു ശ്രീജ.