ഒരു കോടിപ്പൂക്കൾ വിടർത്തി

ഒരു കോടിപ്പൂക്കൾ വിടർത്തി
കാലം അരുമക്കിനാക്കൾക്ക് നൽകി(2) പൂവേപൊലി പൂവേ പൊലി പാടി വീണ്ടും പുലരികൾ നമ്മെ ഉണർത്തി..(ഒരു കോടിപ്പൂക്കൾ. . . .)

ചെമ്പകക്കാവിന്റെ കുങ്കുമപ്പൂവുകൾ
ക്കമ്പര മേഘങ്ങൾക്കഭിലാഷം..
അഴകിന്റെ കോവിലിൽ
പൊൻവെയിൽ പെണ്ണിന്.
പകലന്തിയോളം തുലാഭാരം
ഞാനൊരു കാമുകനായി
പിന്നെയും കൗമാരമായി..(ഒരു കോടിപ്പൂക്കൾ)

അന്തിവിളക്കുകൾ നിൻ മിഴി നാളത്തിൽ ഇന്ദ്രജാലം കണ്ടു മോഹിച്ചു
ചിങ്ങനിലാവിനു പിന്നെയുമോർമയിൽ സൗഗന്ധികങ്ങൾ വിരിയിച്ചു.
ഞാനൊരു കാമുകനായി
പിന്നെയും കൗമാരമായി..(ഒരു കോടിപ്പൂക്കൾ)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Oru kodipookkal vidarthi

Additional Info

Year: 
1996

അനുബന്ധവർത്തമാനം