മഴവിൽക്കുടന്ന മിഴിയിൽ

മഴവിൽക്കുടന്ന മിഴിയിൽ ചൊരിഞ്ഞൊ-
രഴകിൻ തുഷാരമലരേ
ചുണ്ടിൽ തേനൂറുന്നു ചങ്കിൽ തീ പാറുന്നു
മങ്കപ്പൂവമ്പെയ്തു വരുമോ
ഒരായിരം പൂ ചൂടി നിന്നെ കാണാനായ്
ഞാനാകാശത്തേരിൽ വന്നു
(മഴവിൽക്കുടന്ന...)

കള്ളിപ്പെണ്ണേ നിന്റെ മെയ്യഴകിൻ
പീലിയെല്ലാം മെല്ലെ വിടർന്നു
വൃന്ദാവനത്തിലെ പുല്ലാങ്കുഴൽ വിളി
മധുമഴ പെയ്യുമീ രജനിയിതാ
കുളിരിൽ ചാഞ്ചാടും ഈ കദളിപ്പൂമേട്ടിൽ
ഒരുമിച്ചൊന്നാകാം ഈ കറുകപ്പുൽക്കൂട്ടിൽ
നിന്റെ സ്വന്തം ഈ വസന്തം പൂക്കും രാവ്
(മഴവിൽക്കുടന്ന...)

അല്ലിപ്പൂവേ നിന്റെ പൊന്നിതളിൻ
കാതിലല്ലോ വന്നു വിളിച്ചൂ
പൂവംകുരുന്നിന്റെ പുന്നാര പാൽചിരി
കളമൊഴി പകരുമീ പുളിനമിതാ
തിരയിൽ നീരാടാമീ തെളിനീർ പൊയ്കകളിൽ
ഒരുമിച്ചൊന്നാകാമീ പവിഴക്കുമിളകളിൽ
എന്റെ സ്വന്തമീ വസന്തം പൂക്കും രാവ്
(മഴവിൽക്കുടന്ന...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mazhavil kudanna mizhiyil

Additional Info

Year: 
1996

അനുബന്ധവർത്തമാനം