പഴയ തുടിയും

പഴയ തുടിയും കുടവുമായൊരു പാണനാര്
പടികൾതോറും പാടിയെത്തണ പാണനാര്
മടിനിറച്ചേ പോ പുന്നെല്ലിൻ 
മണികൊറിച്ചേ പോ
കിളി പറഞ്ഞേ അകലെ നിന്നൊരു
പൂവിളിച്ചെത്തം
പഴയ തുടിയും കുടവുമായൊരു പാണനാര്
പടികൾതോറും പാടിയെത്തണ പാണനാര്

എന്തേ പൂങ്കിണ്ണം കൊട്ടാത്തൂ നീ
ഏറനാട്ടിലെ പുള്ളോത്തീ 
എന്തേ പൂങ്കുഴൽ ഊതാത്തൂ നീ
വള്ളുവനാട്ടിലെ പൂങ്കാറ്റേ
കള്ളിയങ്കാട്ടിലെ വള്ളിക്കുടിലിലെ 
ആവണി വന്നീലേ
അക്കരക്കുന്നിലെ അന്തിവിളക്കിലും നെയ്ത്തിരി കത്തീലേ
പഴയ തുടിയും കുടവുമായൊരു പാണനാര്
പടികൾതോറും പാടിയെത്തണ പാണനാര്

എന്തേ തിന്തക്കം തുള്ളാത്തൂ നീ
വേലക്കാവിലെ പൂത്തുമ്പീ
എന്തേ ചെന്തുടി കൊട്ടാത്തൂ നീ
നേർച്ചക്കാവടി പൊൻവില്ലിൽ
മുല്ലത്തറയിലെ വെള്ളിത്തളികയിൽ 
കുങ്കുമം കൂട്ടിയില്ലേ
മുത്തശ്ശിയമ്മക്ക് കുഞ്ഞിക്കിടാങ്ങള് 
മുത്തം നൽകിയില്ലേ

പഴയ തുടിയും കുടവുമായൊരു പാണനാര്
പടികൾതോറും പാടിയെത്തണ പാണനാര്
മടിനിറച്ചേ പോ പുന്നെല്ലിൻ 
മണികൊറിച്ചേ പോ
കിളി പറഞ്ഞേ അകലെ നിന്നൊരു
പൂവിളിച്ചെത്തം
പഴയ തുടിയും കുടവുമായൊരു പാണനാര്
പടികൾതോറും പാടിയെത്തണ പാണനാര്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pazhaya thudiyum

Additional Info

Year: 
1996

അനുബന്ധവർത്തമാനം