മനയ്ക്കലെ കിളിമരച്ചോട്ടിൽ

മനയ്ക്കലെ കിളിമരച്ചോട്ടിൽ
ഒരു മയില്‍പ്പീലി വിരിഞ്ഞു
ഒതുക്കുകല്ലിറങ്ങിയ തമ്പുരാട്ടീ
നിന്റെ മിഴിപ്പൂവിലഴകുള്ള ചിത്രക്കിളി
അതു ചിലയ്ക്കുന്നൂ എന്നെ വിളിക്കുന്നു
മനയ്ക്കലെ കിളിമരച്ചോട്ടിൽ
ഒരു മയില്‍പ്പീലി വിരിഞ്ഞു

കിന്നരി പൂന്തുകിൽ തോരയിടുന്നൊരീ
കുന്നിൻ ചെരുവിലൂടെ
ഇളവെയിലൊഴുകും പുലർകാലവേളതൻ
ശ്രുതിലയമൊഴുകുമ്പോൾ
അതിലൊരു സ്വരം തഴുകും
ലാവണ്യപ്പൂവിന്റെ പരിമളം കവർന്നോട്ടെഋ
മനയ്ക്കലെ കിളിമരച്ചോട്ടിൽ
ഒരു മയില്‍പ്പീലി വിരിഞ്ഞു

വർണ്ണങ്ങൾ വിരിയുന്ന മാരിവിൽക്കാട്ടിലെ
വള്ളിക്കുടിലിനുള്ളിൽ
കനവുകൾ നെയ്യും നിറമാല ചൂടി നീ
നവവധുവാകുമ്പോൾ
ഇനി നറുമധു ചൊരിയും
താരുണ്യപൂവിലും കുളിർമഴ പെയ്തേ പോ

മനയ്ക്കലെ കിളിമരച്ചോട്ടിൽ
ഒരു മയില്‍പ്പീലി വിരിഞ്ഞു
ഒതുക്കുകല്ലിറങ്ങിയ തമ്പുരാട്ടീ
നിന്റെ മിഴിപ്പൂവിലഴകുള്ള ചിത്രക്കിളി
അതു ചിലയ്ക്കുന്നൂ എന്നെ വിളിക്കുന്നു
മനയ്ക്കലെ കിളിമരച്ചോട്ടിൽ
ഒരു മയില്‍പ്പീലി വിരിഞ്ഞു

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Manaikkale kilimarachottil

Additional Info

Year: 
1996

അനുബന്ധവർത്തമാനം