യവനിക
ഭാവനാ തിയേറ്റർസ് എന്ന നാടക സമിതിയിലെ തബലിസ്റ്റ് അയ്യപ്പന്റെ തിരോധാനം അന്വേഷിക്കാൻ ഉടമ വക്കച്ഛൻ നൽകിയ പരാതിയിന്മേൽ നടപടി കൈകൊള്ളുന്ന പോലീസിന് അയാളുടെ മൃതദേഹം ആണ് ലഭിക്കുന്നത്. തുടർന്ന് ചോദ്യം ചെയ്യലിലൂടെ യഥാർത്ഥ കുറ്റവാളിയെ കണ്ടെത്തി ദുരൂഹതയുടെ യവനിക നീക്കപ്പെടുന്നു
Actors & Characters
Actors | Character |
---|---|
തബലിസ്റ്റ് അയ്യപ്പൻ | |
സബ് ഇൻസ്പെക്ടർ ജേക്കബ് ഈരാളി | |
വക്കച്ചൻ | |
ബാലഗോപാലൻ | |
ജോസഫ് കൊല്ലപ്പള്ളി | |
രോഹിണി | |
വരുണൻ | |
ചെല്ലപ്പൻ | |
വിഷ്ണു | |
അമ്മിണി | |
രാജമ്മ | |
മോളി | |
ക്ലീനർ ഡാനി | |
നാടകത്തിലെ നർത്തകി | |
നാടക സംഘ ഗായകൻ | |
നാടക സംഘ ഗായിക | |
സുമംഗലി | |
Main Crew
Awards, Recognition, Reference, Resources
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|---|---|---|
കെ ജി ജോർജ്ജ് | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച ചിത്രം | 1 982 |
തിലകൻ | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച രണ്ടാമത്തെ നടൻ | 1 982 |
കെ ജി ജോർജ്ജ് | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച കഥ | 1 982 |
ഭരത് ഗോപി | ഫിലിം ക്രിട്ടിക്ക് അവാർഡ് | മികച്ച നടൻ | 1 982 |
ഭരത് ഗോപി | ഫിലിം ഫാൻസ് അസോസിയേഷൻ അവാർഡ് | മികച്ച നടൻ | 1 982 |
കഥ സംഗ്രഹം
യവനിക മലയാള ചലച്ചിത്ര രംഗത്തെ ഒരു കൾട്ട് ക്ലാസ്സിക് ആണ്. ഇതിന്റെ തിരക്കഥ പുതിയ തിരക്കഥ എഴുതുന്നവർക്ക് ഒരു റഫറൻസ് ആണ്. ആദ്യം ഇതിലെ സംഭാഷണം എഴുതിയത് നാടകാചാര്യൻ കെ ടി മുഹമ്മദ് ആയിരുന്നു. കുറെ ഷൂട്ട് ചെയ്ത ശേഷം ഇഷ്ട്ടപ്പെടാത്തത് കൊണ്ട് ഷൂട്ടിംഗ് നിറുത്തി വച്ചു. പിന്നീട് S L പുരം സദാനന്ദൻ ആണ് സംഭാഷണം പൂർത്തിയാക്കിയത് .
നിർമ്മാതാവ് ഹെൻറി തിരുവനന്തപുരം (വിതുര ) സ്വദേശി ആണ് ഷൂട്ടിംഗ് തിരുവനന്തപുരം വട്ടിയൂർക്കാവ് പ്രിയദർശിനി ഹാൾ എന്നിവിടങ്ങളിൽ ആണ് നടന്നത് തമിഴിൽ കെ ബാലചന്തറും മറാഠിയിൽ സദാശിവ് അമ് രാപുർക്കറും ഈ ചിത്രം റീമേക് ചെയ്യാൻ പരിശ്രമിച്ചു രണ്ടു പേരും നാടകങ്ങളുമായി ബന്ധപ്പെട്ടവരാണ്. നായകൻ അയ്യപ്പന്റെ വേഷം ചെയ്യാൻ യോജിച്ച നടനെ കിട്ടാത്തത് കൊണ്ടാണ് റീമേക് ഉപേക്ഷിക്കപ്പെട്ടത്..
മൂന്ന് കേരള സ്റ്റേറ്റ് അവാർഡുകൾ ഏറ്റവും നല്ല ചിത്രം ഏറ്റവും നല്ല തിരക്കഥ ഏറ്റവും നല്ല സഹനടൻ തിലകൻ കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ അവാർഡ് ഏറ്റവും നല്ല ചിത്രം, സപ്പോർട്ടിംഗ് നടൻ മമ്മൂട്ടി
മോഹൻ ജോസിന്റെ പേര് ടൈറ്റിലിൽ സജയ് എന്നാണ് കാണിക്കുന്നത്.
ഭാവനാ തിയേറ്റഴ്സ് തങ്ങളുടെ പുതിയ നാടകം "കറുപ്പും വെളുപ്പും "അകലെയുള്ള ഒരു പട്ടണത്തിൽ അവതരിപ്പിക്കാൻ വേണ്ടിയുള്ള യാത്രയ്ക്ക് ഒരുങ്ങുകയാണ്. ക്യാമ്പിൽ താമസിക്കുന്ന നടീനടന്മാരും മറ്റുള്ളവരും ബസ്സിൽ സ്ഥാനമുറപ്പിച്ചിരുന്നു. നാടകത്തിലെ പ്രധാന നടൻ ജോസഫ് കൊല്ലപ്പള്ളി (വേണു നാഗവള്ളി ) എത്തിയിട്ടില്ല. നാടക സംവിധായകനും മുഖ്യ നടനും ഉടമയുമായ വക്കച്ഛൻ (തിലകൻ ) ആകെ പരിഭ്രാന്തിയിലാണ്. അതാ കൊല്ലപ്പള്ളി എത്തി, വൈകി എത്തിയതിന് വക്കച്ചനോട് ക്ഷമ ചോദിച്ചുകൊണ്ട് ബസ്സിൽ കയറി സഹനടൻ വരുണന്റെ(ജഗതി ശ്രീകുമാർ )അരികിൽ സ്ഥാനം പിടിച്ചു.. എന്താ വൈകിയതെന്നും അങ്ങനെ സംഭവിക്കാറില്ലല്ലോയെന്നും ഉള്ള വരുണന്റെ ചോദ്യത്തിന് മറുപടിയായി കൊല്ലപ്പള്ളി പറഞ്ഞത് പെട്ടിയുടെ താക്കോൽ കാണാതായതിനാൽ കടയിൽ പോയി പുതിയൊരു പൂട്ടും താക്കോലും വാങ്ങേണ്ടി വന്നു, അത് കൊണ്ടാണ് താമസിച്ചത് എന്നാണ് . ഗ്രൂപ്പിന്റെ മാനേജർ ചെല്ലപ്പന് (ശ്രീനിവാസൻ ) വേണ്ട നിർദ്ദേശങ്ങൾ നൽകി വക്കച്ചൻ ബസ്സിൽ കയറിയതോടെ വണ്ടി നീങ്ങി തുടങ്ങി. നായിക നടി രോഹിണി (ജലജ ) താമസിക്കുന്ന വീടിന്റെ മുന്നിൽ വണ്ടി നിറുത്തി ഹാൺ അടിച്ചപ്പോൾ തയ്യാറായിരുന്ന രോഹിണി വണ്ടിയിലേയ്ക്ക് നീങ്ങി. അപ്പോൾ വക്കച്ചൻ ചോദിച്ചു, അയ്യപ്പനെവിടെ. രോഹിണി മറുപടി നൽകി, ഇന്നലെ രാത്രി പോയതാണ് എത്തിയിട്ടില്ല. വരുണൻ ഉടൻ പറഞ്ഞു,എന്നാൽ ഷാപ്പിൽ കാണും. വണ്ടി ഷാപ്പിലേക്ക് വിട്. ഷാപ്പിൽ തിരക്കിയപ്പോൾ രാത്രി അവിടെ ഉണ്ടായിരുന്നുവെന്നും അപ്പോൾ തന്നെ പോയി എന്നും അറിഞ്ഞു. നാടക സമയത്ത് അയ്യപ്പൻ എത്തും എന്ന് ആശ്വസിച്ച് അവർ നാടകം നടത്താനായി തിരിക്കുന്നു.
തബലിസ്റ്റ് ഇല്ലാതെ തന്നെ ആദ്യ ദിവസത്തെ നാടകം അരങ്ങേറി. തൊട്ടടുത്ത ദിവസം മറ്റൊരു സ്റ്റേജിൽ നാടകം ഉണ്ട്. ക്യാമ്പിൽ നിന്നും മാനേജർ ചെല്ലപ്പൻ പുതിയ ഒരു തബലിസ്റ്റിനെ അയക്കുന്നു. അത് കൊണ്ട് നാടകം ഭംഗിയായി അവതരിപ്പിക്കപ്പെട്ടു. എല്ലാവരും ക്യാമ്പിലേക്ക് മടങ്ങി. രോഹിണിക്ക് അയ്യപ്പൻ ഇല്ലാതെ ഒറ്റയ്ക്ക് താമസിക്കാൻ വിഷമമായതുകൊണ്ട് മറ്റൊരു നടിയായ രാജമ്മ (തൊടുപുഴ വാസന്തി ) രോഹിണിയോടൊപ്പം കൂടുന്നു. വീടോക്കെ നോക്കിയ രാജമ്മ ചോദിച്ചു. ഇവിടെ ചോർച്ചയുണ്ടോ. തറയിൽ തണുപ്പ് തോന്നുന്നു. രോഹിണി ചോർച്ച ഉണ്ടെന്ന് മറുപടി നൽകി. ദുഃഖം നിറഞ്ഞ രോഹിണിയുടെ ജീവിതത്തെക്കുറിച്ചും മുഴുകുടിയനും സ്ത്രീലമ്പടനുമായ അയ്യപ്പനോടൊപ്പം ഉള്ള ദാമ്പത്യത്തെപ്പറ്റിയും രാജമ്മ ആശങ്ക പ്രകടിപ്പിച്ചു. അവിടെ നാടക ക്യാമ്പിൽ എല്ലാവരും ചേർന്ന് വക്കച്ചനോട് പോലീസിൽ ഒരു പരാതി നൽകാൻ ആവശ്യപ്പെടുന്നു. പത്രത്തിൽ ഒരു പരസ്യവും. അയ്യപ്പനെ കാണാനില്ല എന്ന പരസ്യം കണ്ട് അയ്യപ്പന്റെ മകൻ വിഷ്ണു (അശോകൻ ) അമ്മയോട് വിവരം പറയുന്നു. ആദ്യം നാടക ക്യാമ്പിൽ എത്തുന്നത് അയ്യപ്പന്റെ ഭാര്യ അമ്മിണി (വിലാസിനി )യാണ്. അവൾ രോഹിണിയെ കുറെ വഴക്കും പറഞ്ഞു. പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും അവർ അന്വേഷണം നടത്തുന്നുണ്ട് എന്നും വക്കച്ചൻ അമ്മിണിയെ പറഞ്ഞു മനസ്സിലാക്കുന്നു. പോലീസ് ഇൻസ്പെക്ടർ ജേക്കബ് ഈരാളി (മമ്മൂട്ടി ) ആണ് കേസിന്റെ അന്വേഷണ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥൻ. തന്റെ ഭാര്യ മോളി (വിജയവാണി ) യുമായി കേസ് ചർച്ച ചെയ്യുന്ന സ്വഭാവം ഈരാളിക്ക് ഉണ്ട്. അയ്യപ്പന്റ ഫോട്ടോകൾ കണ്ട മോളി പറയുന്നുണ്ട് തികഞ്ഞ ഒരു മദ്യപാനിയുടെ മുഖം, അപ്പോൾ ഈരാളി കൂട്ടി ചേർത്തു നല്ല ഒരു ക്രിമിനലിന്റെയും. ഭാര്യയുടെ അഭിപ്രായ പ്രകാരം ഭാവനാ തിയേറ്ററഴ്സിൽ നിന്നും അന്വേഷണം ആരംഭിക്കുവാൻ ഈരാളി നിശ്ചയിക്കുന്നു. വക്കച്ചനിൽ നിന്നായിരുന്നു അന്വേഷണം തുടങ്ങിയത്.
അയ്യപ്പൻ, വളരെ മിടുക്കനായ തബലിസ്റ്റ് പക്ഷെ ചാരായവും സ്ത്രീകളും അയാളുടെ ബലഹീനതകളാണ്. നാടക ക്യാമ്പിൽ ഒരു നടിയെ കയറി പിടിച്ച പരാതിയിന്മേൽ അവനെ ക്യാമ്പിൽ നിന്നും പറഞ്ഞയച്ചു. അവൻ പിണങ്ങി പോയി. പിണങ്ങുന്നതും ഇണങ്ങുന്നതും പതിവാണ്. വീണ്ടും ക്യാമ്പിൽ വന്നു കയറി.. ഇടയ്കിടയ്ക്ക് അയ്യപ്പന്റെ ഭാര്യ അമ്മിണി കാശ് ചോദിച്ച് ക്യാമ്പിൽ വരാറുണ്ട്. പ്രധാന നടി, പുതിയ നാടകത്തിന്റെ ഉത്ഘാടനത്തിന് രണ്ടു ദിവസം മുൻപ് പറയാതെ വിട്ടു പോയപ്പോൾ രോഹിണി (ജലജ )എന്ന പുതിയ നടിയെ കൊണ്ടു വന്നു രക്ഷിച്ചത് അയ്യപ്പൻ ആയിരുന്നു. രോഹിണിയെ അയാളോടൊപ്പം വാടക വീട്ടിൽ താമസിപ്പിച്ചത് വക്കച്ചന് ഇഷ്ടപ്പെട്ടില്ല. എന്നാൽ രോഹിണിയെ അയ്യപ്പൻ, തന്റെ ഒപ്പം തന്നെ താമസിപ്പിച്ചു. മറ്റാരും അവളോട് സംസാരിക്കുന്നത് പോലും അയ്യപ്പന് ഇഷ്ട്ടമല്ലായിരുന്നു. നാടകത്തിനിടയിൽ .രോഹിണിയോട് എന്തോ സംസാരിച്ച മറ്റൊരു നടൻ ബാലഗോപാലനെ ( നെടുമുടി വേണു ) അയ്യപ്പൻ തല്ലിയെന്നും, അയ്യപ്പൻ ഇല്ലാത്ത സമയത്ത് രോഹിണിയെ കാണാൻ അയാളുടെ വീട്ടിൽ ചെന്നിരുന്ന കൊല്ലപ്പള്ളിയുമായി വഴക്കുണ്ടാക്കിയെന്നും വക്കച്ചൻ പോലീസിനോട് വിശദീകരിച്ചു.
അയ്യപ്പനെ കാണാതായ ദിവസവും അവൻ രൂപ ആവശ്യപ്പെട്ടുകൊണ്ട് വക്കച്ചനെ കണ്ടിരുന്നു അവന്റെ മകൻ വിഷ്ണു പണത്തിനു വേണ്ടി വന്ന് നിൽക്കുകയായിരുന്നു.. പണം കൊടുത്തില്ല, അതിനു ശേഷം അയ്യപ്പനെ കണ്ടിട്ടില്ല വക്കച്ഛൻ പോലീസിന് മൊഴി നൽകി. പോലീസ് ചോദ്യം ചെയ്യലിന്റെ അടുത്ത ഊഴം രോഹിണിയുടേതായിരുന്നു. ഒരു നൃത്ത അരങ്ങേറ്റത്തിന് തബല വായിക്കാൻ വന്നപ്പോഴാണ് അയ്യപ്പനെ രോഹിണി പരിചയപ്പെടുന്നത്. നൃത്തം കഴിഞ്ഞ് രോഹിണിയെ അഭിനനന്ദിച്ച അവൻ ഒരു ദിവസം അവളുടെ വീട്ടിലും പോയിരുന്നു. പിന്നീട് ഒരു ദിവസം നാടകത്തിൽ അഭിനയിക്കാനുള്ള അവസരം ഒരുക്കി കൊണ്ടാണ് അയ്യപ്പൻ അവളുടെ വീട്ടിൽ എത്തുന്നത്. ഒരു അച്ഛന്റെ സ്ഥാനത്ത് അയാളെ കണ്ടുകൊണ്ടാണ് അച്ഛനില്ലാത്ത രോഹിണിയെ അമ്മ അയ്യപ്പനോടൊപ്പം അയയ്ക്കുന്നത്. നാടക ക്യാമ്പിൽ നടന്ന റിഹേഴ്സൽ എല്ലാവർക്കും ഇഷ്ടപ്പെടുകയും അവളെ നായിക നടിയായി അംഗീകരിക്കുകയും ചെയ്യുന്നു. അവിടെ നിന്നും അവളെ അയ്യപ്പൻ അയാളുടെ വീട്ടിലേയ്ക്കാണ് കൊണ്ടുപോയത്. മറ്റാരും ഇല്ലാത്ത ആ വീട്ടിൽ കഴിയാൻ പേടി തോന്നി. അവൾ ഭയന്നതു പോലെ തന്നെ രാത്രിയിൽ മദ്യപിച്ച അയ്യപ്പൻ അവളെ ബലാൽക്കാരമായി കീഴ്പ്പെടുത്തുന്നു. എല്ലാം ഉപേക്ഷിച്ചു വീട്ടിലേയ്ക്ക് പോകാൻ അവൾ തയ്യാറായതാണ് പക്ഷേ അയാളുടെ ഭീഷണിയും അസുഖം ബാധിച്ച അമ്മയെയും ഇളയ സഹോദരിമാരെയും ഓർത്ത് അവൾ അയ്യപ്പനോടൊപ്പം ജീവിച്ചു തുടങ്ങി. അയ്യപ്പനെ കാണാതായ ദിവസം രാവിലെ വിഷ്ണു വന്നിരുന്നു, രൂപ ആവശ്യപ്പെട്ടുകൊണ്ട്. അവനെയും കൂട്ടി പുറത്തേക്കു പോയ അയ്യപ്പൻ ഒറ്റയ്ക്ക് വീട്ടിൽ വന്ന് രോഹിണിയോട് പണം ആവശ്യപ്പെട്ടു. ഇല്ല എന്ന് പറഞ്ഞപ്പോൾ ബലം പ്രയോഗിച്ച് രോഹിണിയുടെ പെട്ടി തുറന്ന് അതിൽ സഹോദരിയുടെ വിവാഹത്തിന് വേണ്ടി വാങ്ങി വച്ചിരുന്ന 650 രൂപയുടെ കമ്മൽ എടുത്തു കൊണ്ടു പോയി. തടഞ്ഞ രോഹിണിയെ താഴെ തള്ളിയിട്ട്, കമ്മൽ പണയം വയ്ക്കാനാണെന്നും വിവാഹത്തിന് മുൻപ് തിരിച്ചു തരുമെന്നും പറഞ്ഞ് പുറത്തു പോകുന്നു. പിന്നീട് രാത്രി തിരിച്ചു വന്നില്ല. രോഹിണി പോലീസിനോട് പറഞ്ഞു നിറുത്തി. കമ്മൽ വാങ്ങാനുള്ള പണം എങ്ങനെ എവിടെ നിന്നു കിട്ടി എന്ന് ചോദിച്ചപ്പോൾ തനിക്ക് കിട്ടുന്ന ശമ്പളത്തിൽ നിന്നും കുറേശ്ശേ പണം അയ്യപ്പനറിയാതെ സഹനടി രാജമ്മയെ ഏൽപ്പിക്കുമായിരുന്നുവെന്നും രോഹിണി പോലീസിന് മൊഴി നൽകി. ഇൻസ്പെക്ടർ ഈരാളി പിന്നീട് രാജമ്മയെ ചോദ്യം ചെയ്തു അത് സ്ഥിതീകരിക്കുകയും ചെയ്യുന്നു.
ബാലഗോപാലൻ ആണ് അടുത്തതായി ചോദ്യം ചെയ്യലിന് വിധേയനാക്കപ്പെട്ടത്. സ്ത്രീകളുമായി ശൃഗരിക്കാൻ താല്പര്യം കാട്ടുന്ന അവൻ അയ്യപ്പനെ കാണാതായ ദിവസവും അവനുമായി വഴക്കുണ്ടാക്കിയ വിവരം പറഞ്ഞു. മകൻ വിഷ്ണുവിനെ ക്യാമ്പിൽ ഇരുത്തിയിട്ട് പണവുമായി വരാമെന്നു പറഞ്ഞു പോയ അയ്യപ്പൻ വളരെ വൈകിയിട്ടും വരാത്തത് കൊണ്ട് കാത്തിരിക്കുന്ന വിഷ്ണുവിനോട് അയ്യപ്പൻ ഇനി വരില്ല അത് കൊണ്ട് വീട്ടിലേയ്ക്ക് പൊയ്ക്കോളൂ എന്ന് ബാലഗോപാലൻ പറയുന്നു. വീട്ടിലേയ്ക്ക് പോകാൻ ബസ്സ് ചാർജ്ജിന് പൈസ ഇല്ല എന്ന് പറയുന്ന വിഷ്ണുവിന് അതിനുള്ള പൈസ ബാലഗോപാലൻ നൽകുന്നു. കള്ള് ഷാപ്പിൽ ഇരുന്ന ബാലഗോപാലനെ തേടി അയ്യപ്പൻ എത്തി. മകൻ വിഷ്ണുവിനെ പറഞ്ഞയച്ചതിന് ബാലഗോപാലനെ അയ്യപ്പൻ തല്ലി. അതായിരുന്നു ബാലഗോപാലൻ അവസാനമായി അയ്യപ്പനെ കണ്ട സന്ദർഭം. കൊല്ലപ്പള്ളിയും ചോദ്യം ചെയ്തപ്പോൾ ഒരു ദിവസം ആ വഴിയേ പോയപ്പോൾ രോഹിണിയുടെ വീട്ടിൽ കയറിയതും രണ്ട് വാക്ക് സംസാരിച്ചതും ഏറ്റു പറഞ്ഞു. ഇതറിഞ്ഞ അയ്യപ്പൻ കൊല്ലപ്പള്ളിയുമായി ഏറ്റുമുട്ടി.
മാനേജർ ചെല്ലപ്പൻ പോലീസിനോട് പറഞ്ഞത് അയ്യപ്പനെ സംബന്ധിച്ചിടത്തോളം ഇതൊരു സാധാരണ സംഭവം ആണ്. കയ്യിൽ കുറെ കാശും ഒരു പെണ്ണിനേയും കിട്ടിയാൽ അയ്യപ്പൻ നാട് വിടും. വർഷങ്ങൾ കഴിഞ്ഞ് വീണ്ടും തിരിച്ചു വരും. അയ്യപ്പന്റെ ഭാര്യ അമ്മിണിയെയും മകൻ വിഷ്ണുവിനെയും പോലീസ് ചോദ്യം ചെയ്യുന്നുണ്ട്. കമ്മൽ വാങ്ങി രൂപ നൽകിയ സ്വർണ്ണ കച്ചവടക്കാരനും പോലീസ് ചോദ്യം ചെയ്യലിന് കൊണ്ടുവരപ്പെടുന്നു. എല്ലാവരെയും ചോദ്യം ചെയ്തിട്ടും പോലീസിന് ഒരു തുമ്പും കിട്ടുന്നില്ല. എല്ലാവർക്കും അയ്യപ്പനെ വെറുപ്പാണ്. പോലീസ് കേസിൽ അനാസ്ഥ കാട്ടുന്നുവെന്ന് പത്രങ്ങളിൽ വാർത്ത വരുന്നു. ഈ സമയത്ത് മോളി, ഈരാളിയോട് പറയുന്നു ഇനി അയ്യപ്പനെ തേടേണ്ട. ജീവനോടെ ഉണ്ടെങ്കിൽ അവൻ ഇതിനകം വരുമായിരുന്നു. ഇനി അന്വേഷണം അയ്യപ്പന്റ മൃതദേഹം ആകട്ടെ. പിന്നീട് പോലീസ് അയ്യപ്പന്റെ ശവശരീരം തേടിയുള്ള അന്വേഷണം ആരംഭിക്കുന്നു. നാടക ക്യാമ്പിലും അയ്യപ്പന്റെ വീടിന്റെ പരിസരങ്ങളിലും ഒക്കെ തേടൽ നടന്നു. അവസാനം നാടക ക്യാമ്പിൽ നിന്നും ഒന്നര കിലോ മീറ്റർ ദൂരെ ഒരു പാടത്തു നിന്നും കാലി ചാക്കിൽ കെട്ടിയ അയ്യപ്പന്റെ മൃതദേഹം പോലീസിന് കിട്ടുന്നു. അതിനോടൊപ്പം ഒരു താക്കോൽ കൂട്ടവും. താക്കോലിൽ J K എന്ന അടയാളം കണ്ട പോലീസ് ജേക്കബ് കൊല്ലപ്പള്ളിയെ നാടകം തീർന്ന ശേഷം ആരും അറിയാതെ രഹസ്യമായി കസ്റ്റഡിയിലെടുക്കുന്നു. താക്കോൽ തന്റെതാണെന്ന് കൊല്ലപ്പള്ളി സ്വയം സമ്മതിക്കുന്നതോടെ അയാൾക്ക് സത്യം തുറന്നു പറയേണ്ടി വരുന്നു.
സംഭവം നടന്ന ദിവസം രാത്രി സെക്കന്റ് ഷോ കണ്ട് മടങ്ങുമ്പോൾ മഴയത്ത് കുടിച്ച് ലക്കില്ലാത്ത അയ്യപ്പനെ കണ്ടു എന്നും തന്നോട് വഴക്കിനു വന്ന് ഏറ്റുമുട്ടൽ ആയപ്പോൾ അയാളുടെ കയ്യിൽ ഉണ്ടായിരുന്ന ചാരായ കുപ്പി പൊട്ടി വയറ്റിൽ കുത്തിയതാണ് എന്ന് കൊല്ലപ്പള്ളി സമ്മതിച്ചു. അയ്യപ്പൻ മരിച്ചു എന്ന് മനസ്സിലായപ്പോൾ വീട്ടിൽ പോയി ഒരു ചാക്ക് കൊണ്ടുവന്നു അതിൽ കെട്ടി വയലിൽ എറിഞ്ഞതാണെന്നും അയാൾ കുറ്റസമ്മതം നടത്തി. ഉടഞ്ഞ കുപ്പിയുടെ ഭാഗങ്ങൾ പോലീസിന് കിട്ടുന്നു. എന്നാൽ ഒരു പ്രധാന അവശിഷ്ടം മാത്രം കിട്ടുന്നില്ല അപ്പോൾ പോലീസിന് ചില സംശയങ്ങൾ തോന്നുന്നു, കോട്ടപ്പള്ളിയാണോ യഥാർത്ഥ കുറ്റവാളി അതോ അയാൾ മാറ്റാരെയോ രക്ഷിക്കാൻ ശ്രമിക്കുകയാണോ?
Audio & Recording
സംഗീത വിഭാഗം
Technical Crew
Production & Controlling Units
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
Contributors | Contribution |
---|---|
പോസ്റ്റേർസ് ചേർത്തു | |
പോസ്റ്റർ ഇമേജുകൾ, കഥാപാത്രങ്ങളുടെ പേര് വിവരങ്ങൾ |