മിഴികളിൽ നിറകതിരായി സ്‌നേഹം

മിഴികളിൽ നിറകതിരായി സ്‌നേഹം
മൊഴികളിൽ സംഗീതമായി
മൃദുകരസ്‌പർശനം പോലും
മധുരമൊരനുഭൂതിയായീ ആ...
മധുരമൊരനുഭൂതിയായി
മിഴികളിൽ നിറകതിരായി

ചിരികളിൽ മണിനാദമായി സ്‌നേഹം
അനുപദമൊരുതാളമായി
കരളിൻ തുടിപ്പുകൾ പോലും
ഇണക്കിളികൾ തൻ കുറുമൊഴിയായി
മിഴികളിൽ നിറകതിരായി

ഒരു വാക്കിൻ തേൻ‌കണമായി സ്‌നേഹം
ഒരു നോക്കിലുത്സവമായി
തളിരുകൾക്കിടയിലെ പൂക്കൾ
പ്രേമലിഖിതത്തിൻ പൊൻലിപിയായി

മിഴികളിൽ നിറകതിരായി സ്‌നേഹം
മൊഴികളിൽ സംഗീതമായി
മൃദുകരസ്‌പർശനം പോലും
മധുരമൊരനുഭൂതിയായീ ആ...
മധുരമൊരനുഭൂതിയായി

Yavanika | Mizhikalil Nirakathirayi song