ആകാശപ്പറവകൾ പോലെ

ആകാശപ്പറവകൾ പോലെ -നിറമെഴും 
ആയിരം സ്വപ്നങ്ങൾ പോലെ
പാറിപ്പറക്കൂ കിടാങ്ങളേ 
നാടിന്റെ നാളത്തെ വാഗ്ദാനം നിങ്ങൾ
ആകാശപ്പറവകൾ പോലെ -നിറമെഴും 
ആയിരം സ്വപ്നങ്ങൾ പോലെ

ഒരുമയോടൊത്തു വളരേണം
നാടിന്റെയരുമക്കിടാങ്ങളായ്‌ത്തീരേണം
നല്ലോരെന്നെല്ലാരും പറയേണം
നാൾതോറും നാടിന്റെ പെരുമയുയർത്തേണം 
ആകാശപ്പറവകൾ പോലെ -നിറമെഴും 
ആയിരം സ്വപ്നങ്ങൾ പോലെ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Akashapparavakal pole

Additional Info

Year: 
1997