ദി പവർ ഓഫ് സൈലൻസ്
ബാംഗ്ലൂർ ഹൈക്കോടതിൽ ജഡ്ജിയായി നിയമിതനായ അരവിന്ദ് ചന്ദ്രശേഖറെ അജ്ഞാതരായ ആളുകൾ അപായപ്പെടുത്താൻ ശ്രമിക്കുന്നതും അരവിന്ദ് അവരെ കണ്ടെത്തുന്നതും അതിന്റെ കാരണങ്ങൾ അന്വേഷിച്ച് കണ്ടുപിടിക്കുന്നതും ഒപ്പം അരവിന്ദിന്റെ കുടൂംബ ജീവിതവും ഫാമിലി-ഇൻ വെസ്റ്റിഗേഷൻ ത്രില്ലർ എന്ന രീതിയിൽ അവതരിപ്പിക്കുന്നു.
Actors & Characters
Actors | Character |
---|---|
അരവിന്ദ് ചന്ദ്രശേഖർ | |
നീൽ ജോർജ്ജ് | |
ഡി വൈ എസ് പി സാജൻ | |
സംഗീത | |
മാർകോസ് | |
പുരോഹിതൻ | |
ലിജി | |
സീനിയർ വക്കീൽ | |
അരവിന്ദന്റെ അമ്മ | |
സംഗീതയുടെ അമ്മ | |
ജഡ്ജ് | |
ജൂനിയർ വക്കീൽ | |
ആര്യ-അരവിന്ദന്റെ മകൾ | |
അരവിന്ദന്റെ അച്ഛൻ | |
പോലീസ് ഓഫീസർ | |
കഥ സംഗ്രഹം
നടൻ മമ്മൂട്ടിയും സംവിധായകൻ വി കെ പ്രകാശും ആദ്യമായി ഒരുമിക്കുന്നു.
നടി മീരാ നന്ദൻ ഈ ചിത്രത്തിൽ ഗാനമാലപിക്കുന്നു.
ദീർഘകാലത്തെ വക്കീൽ സേവനത്തിനു ശേഷം ബാംഗ്ലൂർ ഹൈക്കോടതിയിൽ ജഡ്ജിയായി നിയമിതനായ അരവിന്ദ് ചന്ദ്രശേഖർ (മമ്മൂട്ടി) ഹൈക്കോടതിയിലെ ഏറ്റവും പ്രായം കുറഞ്ഞ ജഡ്ജിയായിരുന്നു. അദ്ദേഹത്തിന്റെ നിയമനത്തിൽ സഹപ്രവർത്തകനായ അഡ്വ മാർക്കോസിനു(ജോയ് മാത്യു) നീരസമുണ്ട്. മാർക്കോസിനു ആ ജഡ്ജി പൊസിഷനിൽ താല്പര്യമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ അരവിന്ദിനോട് അയാൾക്ക് അസൂയയുണ്ട്. അരവിന്ദിനെ അനുമോദിക്കാൻ ചേർന്ന പാർട്ടിയിൽ വെച്ച് അയാൾ നീരസം പ്രകടിപ്പിക്കുന്നു.
ഒരു ലീവിനു വേണ്ടി പാലക്കാട്ടെ തന്റെ സ്വന്തം തറവാട്ടിൽ എത്തിയ അരവിന്ദിനു അഞ്ജാതമായ ഒരു ഫോൺ കോൾ ലഭിക്കുന്നു. അതിൽ ഒരു ഭീഷണിയൂടെ സ്വരമുണ്ടായിരുന്നു. അരവിന്ദിന്റെ സ്ഥാനക്കയറ്റത്തിനും അരവിന്ദ് മൂലം നീതി കിട്ടാത്തതുമായ ആരുടേയോ ഒരു ഫോൺ കാൾ ആയിരുന്നു അത്. അരവിന്ദ് ആദ്യം അത് അവഗണിച്ചെങ്കിലും അരവിന്ദിന്റെ കുടുംബപശ്ചാത്തലവും മറ്റും അജ്ഞാതൻ പറയുന്നു. ഗ്രാമത്തിൽ നിന്ന് തിരികെ ബാംഗ്ലൂരിലേക്കുള്ള യാത്രയിൽ ഹൈവേയിൽ വെച്ച് ഒരു വാഹനാപകട നീക്കവും അരവിന്ദിനു നേർക്ക് ഉണ്ടാകുന്നു. ആരോ ഒരു ഹൈഡ് & സീക്ക് കളി കളിക്കുകയാണെന്നു അരവിന്ദിനു മനസ്സിലാകുന്നു. അയാൾ കൂടുതൽ ജാഗ്രത്താകുന്നു.
ബാംഗ്ലൂരിൽ വെച്ചു തന്നെ മകന്റെ സ്ക്കൂൾ ബസ്സിൽ മകൻ അടച്ചിട്ടപ്പെട്ടതായ വിവരം അറിഞ്ഞു അരവിന്ദ് സ്കൂളിലെത്തി മകനെ സുരക്ഷിതമായി കൊണ്ടുവരുന്നു. തന്റെ പുറകിലുള്ള ഈ ഭീഷണി അഡ്വ മാർക്കോസാണെന്നു അരവിന്ദ് ആദ്യം കരുതിയെങ്കിലും അത് തെറ്റിദ്ധാരണയാണെന്നു മനസ്സിലാക്കുന്നു. തന്റെ സുഹൃത്തായ ഐ പി എസ് ഉദ്യോഗസ്ഥൻ നീൽ ജോർജ്ജ് (അനൂപ് മേനോൻ) ഈ വിഷയം ഗൌരവമായെടുക്കുന്നു. നീൽ ജോർജ്ജിന്റെ നേതൃത്വത്തിൽ പോലീസ് സംഘം അരവിന്ദിനു സെക്യൂരിറ്റി ഏർപ്പെടുത്തുകയും സൈബർ സെൽ അടക്കം എല്ലായിടങ്ങളിൽ നിന്നും അന്വേഷണം ആരംഭിക്കുകയും ചെയ്യുന്നു.
ഒരു ദിവസം മക്കളുമായി ഷോപ്പിങ്ങിനു പോയ അരവിന്ദിനു അജ്ഞാതന്റെ ഫോൾ കോൾ കിട്ടുന്നു. പോലീസും ജാഗരൂഗരാകുന്നു. അജ്ഞാതനെ കുടുക്കാൻ അരവിന്ദും പോലീസും ശ്രമിക്കുന്നു. എന്നാൽ ഇവരുടെ വലയത്തിൽ പെടാതെ അജ്ഞാതൻ അവരിൽ നിന്നും വഴുതിമാറി രക്ഷപ്പെടുന്നു. അയാളെ പിന്തുടർന്ന പോലീസിനും അരവിന്ദിനും അയാളെ ഒരു കെട്ടിടത്തിൽ വെച്ച് പിടികൂടാൻ സാധിക്കുന്നതിനു മുൻപേ അയാൾ അപ്രതീക്ഷിതമായ ഒരു അപകടത്തിൽ കൊല്ലപ്പെടുന്നു.
തന്നെ പിന്തുടരുന്നവർ ആരാണു എന്തിനു എന്നറിയാതെ അരവിന്ദ് കുഴങ്ങുന്നു. നീൽ ജോർജ്ജ് അരവിന്ദിന്റെ കേസ് ഹിസ്റ്ററിയിൽ എന്തെങ്കിലും മിസ്റ്റേക്ക് പറ്റിയിട്ടുണ്ടോ എന്നു അന്വേഷിക്കുന്നു. അരവിന്ദിന്റെ മുൻ സഹപ്രവർത്തകരായ വക്കീൽ സംഘം പണ്ടു നടന്ന ഒരു കേസിൽ അരവിന്ദിന്റെ വാദത്തിൽ ഒരു മിസ്റ്റേക് പറ്റിയതായി കണ്ടെത്തുന്നു. ആ കേസിലെ പ്രതികൾ നിരപരാധികളായിരുന്നെന്നും ശിക്ഷ തീർന്നതിനുശേഷം അവർ അരവിന്ദിനെ നശിപ്പിക്കാൻ ഇറങ്ങിയിരിക്കുകയാണേന്നും കണ്ടെത്തുന്നു.|
അരവിന്ദ് ആ കേസിലേക്കും അതിന്റെ കേസിന്റെ കാലഘട്ടത്തിലേക്കും ഒരുവട്ടം കൂടി സഞ്ചരിക്കുന്നു. ഒടുവിൽ സത്യം തിരിച്ചറിയുകയും യഥാർത്ഥ പ്രതിയ കണ്ടെത്തുകയും ചെയ്യുന്നു.
Audio & Recording
ശബ്ദം നല്കിയവർ | Dubbed for |
---|---|
ചമയം
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
കുന്നിമണി കുന്നിലൊരു കുഞ്ഞുസൂര്യൻ |
രാജീവ് ആലുങ്കൽ | രതീഷ് വേഗ | ഫ്രാങ്കോ |
2 |
മഴയായ് ഓർമ്മകൾ |
രാജീവ് ആലുങ്കൽ | രതീഷ് വേഗ | മീര നന്ദൻ |
Contributors | Contribution |
---|---|
കഥാസാരവും മറ്റു വിവരങ്ങളും ചേർത്തു |