തെമ്മാടി വേലപ്പൻ
തന്റെ അച്ഛനെ വഞ്ചിച്ച് ആത്മഹത്യയിൽ കൊണ്ടെത്തിച്ച മുതലാളിക്കെതിരെ ഒരു മകൻ നടത്തുന്ന പോരാട്ടമാണ് തെമ്മാടി വേലപ്പൻ.
Actors & Characters
Actors | Character |
---|---|
വേലപ്പൻ | |
രാഘവൻ | |
വിജയൻ | |
സിന്ധു | |
ബാലകൃഷ്ണൻ | |
ചിഞ്ചിലം ചാത്തു | |
ഭവാനിയമ്മ | |
കല്യാണി | |
കുട്ടപ്പൻ | |
വേലു | |
മാധവി | |
വേലപ്പന്റെ ബാല്യം | |
ഗോപാലൻ | |
ഡോക്ടർ വേലായുധൻ | |
ഉമ്മ |
Main Crew
കഥ സംഗ്രഹം
ഗോപാലനും(പി കെ എബ്രഹാം )ബാലകൃഷ്ണനും (ജോസ് പ്രകാശ് ) കുട്ടിക്കാലം മുതലേ ഒരുമിച്ചു കളിച്ചു വളർന്നവർ..
ഗോപാലന്റെ ഭാര്യ ഭവാനി (ടി ആർ ഓമന ). രണ്ടു ആൺ മക്കൾ.. മൂത്തവൻ രാഘവൻ (മധു ) രണ്ടാമത്തെ മകൻ വേലപ്പൻ (നസീർ
ബാലകൃഷ്ണന് ഒരു ബിസിനസ് തുടങ്ങാൻ ഗോപാലൻ ഭാര്യയോട് പോലും പറയാതെ തന്റെ വീടും സ്വത്തും ബാങ്കിൽ പണയപ്പെടുത്തി ഒരു ലക്ഷം രൂപ ബാലകൃഷ്ണന് നൽകി. പക്ഷെ അവൻ മുതലും പലിശയും അടയ്ക്കാത്തത് കൊണ്ട് ബാങ്ക് ഗോപാലന്റെ വീട് ജപ്തി ചെയ്യാൻ നോട്ടീസ് അയച്ചു. കുഞ്ഞു വേലപ്പനെയും കൂടെ കൂട്ടി ബാലകൃഷ്ണന്റെ വീട്ടിൽ അത് ചോദിക്കാൻ പോയ ഗോപാലനെ ബാലകൃഷ്ണൻ ആട്ടിപ്പായിച്ചു.
അങ്ങനെയൊരു ധനസഹായം താൻ ഗോപാലനിൽ നിന്നും വാങ്ങിയിട്ടല്ലയെന്ന് പറഞ്ഞു.
വീട് ജപ്തി ചെയ്താൽ ഉണ്ടാകുന്ന ഭവിഷ്യത്ത് ഓർത്ത് മറ്റൊരു മാർഗ്ഗവും മുന്നിൽ തെളിയുന്നില്ല എന്നതും കണ്ട് ഗോപാലൻ ആത്മഹത്യ ചെയ്തു.
സത്യം നന്നായി അറിയാവുന്ന വേലപ്പൻ ബാലകൃഷ്ണനോട് ഉള്ള വൈരാഗ്യവും പകയും ഉള്ളിൽ വളർത്തി വളർന്നു
ബാങ്ക് വീട് ജപ്തി ചെയ്തപ്പോൾ അവർക്ക് താമസിക്കാൻ വീട് നൽകിയത് ബാലകൃഷ്ണൻ ആണ്.
കാലചക്രം കറങ്ങി
ഇന്ന് ആ നാട്ടിലെ ഏറ്റവും വലിയ ധനാഡ്യനാണ് മാളിക വീടൻ എന്ന പേരിൽ അറിയപ്പെടുന്ന ബാലകൃഷ്ണൻ.. ഭാര്യ മരിച്ച മാളിക വീടന്റെ ഏക മകൾ സിന്ധു ( ജയഭാരതി പട്ടണത്തിൽ പഠിച്ച് പരിഷ്ക്കാരിയായിട്ടാണ് ആ നാട്ടിലേയ്ക്ക് വരുന്നത്.. വരുമ്പോൾ തന്നെ അവളും തെമ്മാടി എന്ന് മാളികവീടാൻ വിളിക്കുന്ന വേലപ്പനും ഒന്ന് ഏറ്റു മുട്ടി
രാഘവൻ മാളികവീടാന്റെ കീഴിൽ ആണ് ജോലി ചെയ്യുന്നത്.. ആ നാട്ടിൽ തന്നെയുള്ള മാധവി (കനക ദുർഗ്ഗ ) യുമായി രാഘവൻ പ്രേമത്തിലാണ്. ഇതറിഞ്ഞ മാളികവീടാൻ മുതലാളി രാഘവന് രണ്ടായിരം രൂപ നൽകി ഉടനെതന്നെ മാധവിയുമായുള്ള വിവാഹം നടത്തുവാൻ ആവശ്യപ്പെടുന്നു. മുതലാളിയുടെ വിശ്വസ്തൻ ചാത്തുണ്ണി { പറവൂർ ഭരതൻ ) എന്തിനാണിതെന്ന് ചോദിച്ചപ്പോൾ മുതലാളി പറഞ്ഞു ഒരു പുതിയ പെണ്ണ് വരുമ്പോൾ തെമ്മാടി വേലപ്പൻ ആ വീട്ടിൽ നിന്നും പുറത്ത് പോകേണ്ടി വരും.
എന്നാൽ മറിച്ചാണ് സംഭവിച്ചത്. വേലപ്പനും ചേട്ടത്തി അമ്മയും നല്ല ബന്ധത്തിലായത് മുതലാളിക്ക് ഇഷ്ട്ടമായില്ല
ആ നാട്ടിൽ ഒരു ആശുപത്രി മാത്രമേ ഉള്ളു അത് മാളികവീടന്റെത്. കാശ് കൊടുക്കാതെ ഒരു ചികിത്സയും അവിടെ നടക്കില്ല.
വേലപ്പന്റെ കൂട്ടുകാരന്റെ ഉമ്മ പണം ഇല്ലാത്തത് കൊണ്ട് ചികിത്സ കിട്ടാതെ മരിക്കുന്നു. ഇത് വേലപ്പനെയും കൂട്ടുകാരെയും ചിന്തിപ്പിക്കുന്നു. നാട്ടിൽ ഒരു സർക്കാർ ആശുപത്രി ഉണ്ടാകണം. പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞതനുസരിച്ച് നാട്ടുകാരിൽ നിന്നും ഒപ്പ് ശേഖരണം തുടങ്ങി. ഇത് മുതലാളിയെ വീണ്ടും ചൊടിപ്പിച്ചു.
മുതലാളിയുടെ തോട്ടത്തിൽ നിന്നും പൂവിറുത്ത കുറ്റത്തിനായി രണ്ടു പെൺകുട്ടികളുടെ തലമുടി മുറിക്കാൻ സിന്ധു ശ്രമിക്കവേ അവിടെ ഏത്തിയ വേലപ്പൻ അത് തടഞ്ഞു. പകരം അവൻ സിന്ധുവിന്റെ മുടിയുടെ കഷണം മുറിച്ചു.
കരഞ്ഞു കൊണ്ടു വന്ന സിന്ധു ഇത് മുതലാളിയോട് പറഞ്ഞു.
ചാത്തുണ്ണി പറഞ്ഞ ആലോചന പ്രകാരം മുതലാളി വേലപ്പന്റെ വീട്ടിൽ പോയി രാഘവനോടും അമ്മയോടും വേലപ്പൻ കാട്ടിൽ വച്ച് സിന്ധുവിനെ മാനഭംഗപെടുത്താൻ ശ്രമിച്ചുവെന്ന കുറ്റം ആരോപിച്ചു. തെളിവായി മുറിക്കപ്പെട്ട മുടിയും കാട്ടി. തുടർന്ന് സഹോദരന്മാർ തമ്മിലുണ്ടായ വാഗ്വാദത്തിൽ രാഘവൻ വേലപ്പനെ വീട്ടിൽ നിന്നും പുറത്താക്കി. തന്റെ നിരപരാധിത്വം തെളിയിക്കാതെ ഇനി വീട്ടിൽ കാല് കുത്തുകയില്ല എന്ന് ശപഥം എടുത്തിട്ടാണ് വേലപ്പൻ പോയത്.
അവൻ നേരെ മുതലാളിയുടെ വീട്ടിൽ പോയി മുതലാളിയെ ശകാരിച്ചു. സ്വന്തം ലാഭത്തിനായി മകൾ ബലാൽസംഗം ചെയ്യപ്പെട്ടു എന്ന് കള്ളക്കഥ പറയുന്ന ഒരു അച്ഛനെ താൻ ആദ്യമായി കാണുന്നു എന്ന് വേലപ്പൻ ആക്രോശിച്ചു. ഇത് നാട്ടുകാർ അറിഞ്ഞാൽ തന്റെ മകളെ ആര് കല്യാണം കഴിക്കും അവൻ ചോദിച്ചു.
തന്റെ അച്ചന്റെ പണം തട്ടിയെടുത്താണ് അയാൾ കോടീശ്വരൻ ആയതെന്നും അച്ഛന്റെ ആത്മഹത്യയ്ക്ക് അയാൾ തന്നെയാണ് കാരണമെന്നും വേലപ്പൻ ഓർമ്മിപ്പിച്ചു.ഇതൊക്കെ കേട്ട് നിന്നിരുന്ന സിന്ധുവിൽ ചില മാറ്റങ്ങൾ ഉണ്ടായി. അവൾക്ക് വേലപ്പൻ തെമ്മാടി അല്ല നല്ലവനാണെന്ന് തോന്നിത്തുടങ്ങി. വേലപ്പനെ ചെന്ന് കണ്ട് അവൾ മാപ്പ് ചോദിച്ചു.
വേലപ്പനും കൂട്ടുകാരും ആവശ്യപ്പെട്ടത് പോലെ ആശുപത്രി നിർമ്മിക്കാനുള്ള സർക്കാർ ഉത്തരവ് അവരെ സന്തോഷിപ്പിച്ചു പക്ഷെ മുതലാളിക്ക് കോപം ആണ് ഉണ്ടായത്.
നാട്ടുകാർ എല്ലാവരും സഹകരിച്ച് ആശുപത്രി പൂർത്തിയായി.
പേര്ഷ്യയിൽ നിന്നും സിന്ധുവിന്റെ മുറച്ചെറുക്കൻ വിജയൻ അവിടെ വരുന്നു. സിന്ധുവിനെ അവന് വിവാഹം ചെയ്തു കൊടുക്കാൻ മുതലാളി തീരുമാനിക്കുന്നു. പക്ഷെ അവനെ വിവാഹം ചെയ്യാൻ ഇഷ്ടമില്ലെന്നും വേലപ്പനെ മാത്രമേ താൻ കല്യാണം കഴിക്കു എന്നും സിന്ധു തറപ്പിച്ചു പറഞ്ഞു. മുതലാളി ഞെട്ടി. അത് നടക്കില്ല എന്ന് മുതലാളിക്കും വാശിയായി.
ഒരു തരുണത്തിൽ സിന്ധു വീട് വീട്ടിറങ്ങി വേലപ്പന്റെ കുടിലിൽ എത്തി അവിടെ താമസിക്കാൻ അനുവാദം ചോദിക്കുന്നു. മാനഭംഗം ഉണ്ടാകാതെ ഒരു യുവതിക്ക് തന്നോടൊപ്പോവും താമസിക്കാൻ കഴിയുമെന്ന് നാട്ടുകാരെ ബോധ്യപ്പെടുത്താൻ ഇത് ഒരു അവസരമായി വേലപ്പൻ ഉപയോഗിച്ചു. അവളെ കൂടെ താമസിപ്പിക്കാൻ തയ്യാറായി.
ഇതറിഞ്ഞ മുതലാളി രാഘവനെ വേലപ്പന്റെ അരികിലേയ്ക്കയച്ചു. വേലപ്പൻ സിന്ധുവിനെ കടത്തിക്കൊണ്ടുപോയി എന്നാണ് മുതലാളി രാഘവനോട് പറഞ്ഞത്. അവൾ വരാൻ സമ്മതിക്കില്ല, അത്കൊണ്ട് നിർബന്ധിച്ചു കൂട്ടികൊണ്ടു വരണം. തന്റെ തോക്കും അവന് നൽകി. തോക്ക് കണ്ട രാഘവൻ ഭയന്നു. അപ്പോൾ മുതലാളി വെടി വച്ചു കാണിച്ചു. ഒന്നിലും ഉണ്ടയില്ല. അത്കൊണ്ട് ആർക്കും ഒന്നും സംഭവിക്കില്ല. വെറുതെ പേടിപ്പിക്കാൻ അത്രയേയുള്ളു. രാഘവൻ തോക്കും വാങ്ങി പോയി. എന്നാൽ ചതിയൻ മുതലാളി തോക്കിൽ ബാക്കി ഉണ്ടായിരുന്ന അറയിൽ ഉണ്ട വച്ചിരുന്നു. രാഘവന്റെ കൊണ്ട് വേലപ്പനെ കൊല്ലാനുള്ള ബുദ്ധി ആയിരുന്നു അത്.
സിന്ധു തന്നെ വേലപ്പൻ കടത്തിയതല്ല സ്വയം വന്നതാണെന്ന് പറഞ്ഞു. അവൾ വീട്ടിലേയ്ക്ക് പോകാൻ വിസമ്മതിച്ചു. തുടർന്നുണ്ടായ സംഘർഷത്തിൽ രാഘവൻ വേലപ്പന്റെ നേർക്ക് നിറയൊഴിച്ചു. എന്നാൽ അവിടെ എത്തി മുന്നിൽ വന്നു നിന്ന മാധവിയ്ക്കാണ് വെടിയേറ്റത്. രാഘവൻ അത് പ്രതീക്ഷിച്ചതല്ല. മുതലാളി തന്നെ ചതിച്ചതാണെന്ന് രാഘവൻ മനസ്സിലാക്കി
മുതലാളിയുടെ വീട്ടിൽ രാഘവനും വേലപ്പനും എത്തി തുടർന്നുണ്ടായ സംഘട്ടനത്തിൽ അവർ മുതലാളിയെ കീഴ്പ്പെടുത്തി കൊല്ലാൻ ശ്രമിച്ചപ്പോൾ ഭവാനി അവിടെയെത്തി അവരെ തടഞ്ഞു. മുതലാളി, അമ്മയുടെ കാൽക്കൽ വീണ് മാപ്പാക്കണം എന്ന് കരഞ്ഞു. അമ്മ പറഞ്ഞത് കൊണ്ട് അവർ അവനെ വെറുതെ വിടുന്നു.. താൻ ചെയ്ത എല്ലാ തെറ്റുകളും മുതലാളി ഏറ്റു പറഞ്ഞു
നാട്ടിൽ തുടങ്ങിയ സർക്കാർ ആശുപത്രിയിൽ മാധവി ചികിൽസിക്കപ്പെട്ട് അപകടനില തരണം ചെയ്തു
സിന്ധുവും വേലപ്പനും വിവാഹിതരായി. അച്ഛന്റെ സ്വത്ത് സിന്ധു വഴി വേലപ്പന് ലഭിക്കുന്നു.