വയനാടൻ കാവിലെ കിളിമകളേ
വയനാടൻ കാവിലെ കിളിമകളേ
വളർമാവിൻ തൈയ്യിലെ കളമൊഴിയേ (2)
വേലയ്ക്കും വിളക്കിനും പോകും വഴിക്കെന്റെ
വേളിച്ചെറുക്കനെ കാണാറൂണ്ടോ (2)
പുളകം മുളക്കുമെൻ കരളിലവൻ വന്നു
പുടവ തരുന്ന മുഹൂർത്ത നാളിൽ (2)
മഞ്ഞു പെയ്യുന്ന യാമങ്ങൾ തോറും ഗന്ധർവ രാഗ തേൻ നെഞ്ചിൽ (2)
മാലതീ ലതയായ് പടരും ഞാൻ (വയനാടൻ...)
മോഹങ്ങൾ ചന്ദന പൊന്നൂഞ്ഞാൽ കട്ടിലിൽ
മോഹങ്ങളെ വാരിപ്പുണരും നേരം
ഉള്ളിലായിരം കിളികൾ നീർത്തും
മന്മഥദേവ പൂം പരാഗം
എൻ മനോരഥങ്ങളിൽ ചിതറി വീഴും (2) (വയനാടൻ...)
---------------------------------------------------------------------------------------------
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Vayanaadan Kaavile Kilimakale
Additional Info
ഗാനശാഖ: