ധര്‍മ്മസമരം വിജയിച്ചു

ധര്‍മ്മസമരം വിജയിച്ചൂ -കാലം
പൊന്നുഷസന്ധ്യയെ സ്വീകരിച്ചു കാലം
പൊന്നുഷസന്ധ്യയെ സ്വീകരിച്ചു

നന്മയുടെ ആ ജന്മവൈരികളെയെതിര്‍ത്ത്
നമ്മളൊരു ചിരിത്രം സൃഷ്ടിച്ചു -ഇവിടെ
നമ്മളൊരു വിപ്ലവം സൃഷ്ടിച്ചു
ധര്‍മ്മസമരം വിജയിച്ചു -കാലം
പൊന്നുഷസന്ധ്യയെ സ്വീകരിച്ചു

ആയിരമായിരമിരുമ്പു കൈകളൊ-
രാതുരക്ഷേത്രം പണിവൂ
ഇവിടെയൊരാശാകേന്ദ്രം പണിവൂ
മാറുന്ന നാടിന്റെ നിര്‍മ്മാണ പ്രക്രിയയില്
ആദ്യത്തെ അഷ്ടബന്ധശിലയാകും -ഇത്
രാഷ്ട്രത്തിന്‍ ജീവരക്തധമനിയാകും
ധര്‍മ്മസമരം വിജയിച്ചു -കാലം
പൊന്നുഷസന്ധ്യയെ സ്വീകരിച്ചു

ആ അശ്വമേധത്തിന്‍ വീഥിയില്‍
എതിര്നില്‍ക്കും കാപാലികന്മാര്ക്കെതിരെ
കലിയുഗ രാവണന്മാര്‍ക്കെതിരെ
നാട്ടിലെ മാളികവീടര്‍ക്കെതിരെ
ശ്രീരാമബാണവര്‍ഷം തുടരേണം -നമ്മള്
ഈ രാമബാണവര്‍ഷം തുടരേണം
ധര്‍മ്മസമരം വിജയിച്ചൂ -കാലം
പൊന്നുഷസന്ധ്യയെ സ്വീകരിച്ചു

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Darmasamaram vijayichu

Additional Info

Year: 
1976

അനുബന്ധവർത്തമാനം