സന്തോഷ് കേശവ്
ഗായകൻ . പാലക്കാട്,കുന്നത്ത് കേശവൻ നായരുടെയും രാധാമണിയുടെയും മകനായി 1973 മാർച്ച് രണ്ടിന് ജനനം.കുട്ടിക്കാലത്തേ സംഗീതത്തിൽ താല്പര്യമുണ്ടായിരുന്ന സന്തോഷ് തൃപ്പൂണിത്തുറ ലളിത,വൈക്കം സോമശേഖരൻ,കെ എൻ നാരായണസ്വാമി എന്നിവരിൽ നിന്ന് കർണ്ണാടക സംഗീതം അഭ്യസിച്ചു.വെസ്റ്റേൺ മ്യൂസിക്കും ഒപ്പം ലണ്ടൻ ട്രിനിറ്റി കോളേജ് ഓഫ് മ്യൂസിക്കിൽ നിന്ന് പിയാനോയും വൈദഗ്ദ്യം കരസ്ഥമാക്കിയ സന്തോഷ് കേശവിന് ഇലക്ട്രോണിക്സിൽ ഡിപ്ലോമയും ഫിലോസഫിയിൽ മാസ്റ്റേഴ്സ് ബിരുദവും ഉണ്ട്. ഒപ്പം കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബി.എഡും പൂർത്തിയാക്കി. ലോഹിത ദാസ് ചിത്രമായ കാരുണ്യത്തിൽ “ പൂമുഖം വിടർന്നാൽ പൂർണ്ണേന്ദു” എന്ന ഗാനം പാടിക്കൊണ്ടാണ് മലയാളസിനിമാ പിന്നണിഗാനരംഗത്തേക്ക് കടന്നുവന്നത്.പിന്നീട് നടൻ ജയറാം വഴി രാജസേനന്റെ കൊട്ടാരം വീട്ടിലെ അപ്പൂട്ടനിലും പാടി..ആദ്യ സോളോ രാജസേനന്റെ തന്നെ “ഞങ്ങൾ സന്തുഷ്ടരാണ് “ എന്ന ചിത്രത്തിലെ “പൊന്നിൻ വള കിലുക്കി” എന്ന ഗാനമാണ്.
ദേവരാജൻ മാസ്റ്ററിന്റെ ശിഷ്യത്വം സ്വീകരിച്ച് സംഗീതസംവിധാനത്തിലും ഓർക്കസ്ട്രേഷനിലും അറിവ് നേടി.ആഭേരി എന്ന പുതുജനറേഷൻ മ്യൂസിക് സ്കൂൾ നടത്തുന്നുണ്ട്.