തെയ്യംകാറ്റിൽ
തെയ്യംകാറ്റിൽ തെക്കൻകാറ്റിൽ
തേനുണ്ണും പക്ഷി ചെമ്മാണിക്ക്യ പക്ഷീ
മുത്താരം കുന്നിന്മേലെ കൂട്ടിനു വായോ
പാലരുവി നീന്താം പവിഴവെയിലുണ്ണാം
പാടംപൂത്താൽ നെല്ലോലയ്ക്കും
പാൽക്കുടമായ്
അച്ഛനൊരു കൊമ്പത്ത് അമ്മയോ
വരമ്പത്ത്
ആലിലപൂന്തൊട്ടിൽ ആടുമോ നേരത്ത്
തെയ്യംകാറ്റിൽ തെക്കൻകാറ്റിൽ
തേനുണ്ണും പക്ഷി ചെമ്മാണിക്ക്യ പക്ഷി
ഇല്ലില്ലം കിളിപ്പെണ്ണ് താനേ
ഇല്ലില്ലം നിറയ്ക്കുന്ന കാലം
വിണ്ണിന്മേൽ വിരുതുള്ള കറുമ്പൻ
വല്ലം നിറയ്ക്കുന്ന മാസം
ആടി വായോ കാറ്റേ നീ
അടുത്തുവായോ കാറ്റേ
ഈ പൂക്കാലം തീരാതെ
അമ്മാത്തേക്കില്ല - ഞങ്ങൾ
അമ്മാത്തേക്കില്ല
ഓഹോ ഓഹോ...
പുത്തരി ചോറില്ലേ പൂമഴ തേരില്ലേ
പൂരവും വന്നില്ലേ പൂങ്കുയിൽ പാട്ടില്ലേ
തെയ്യംകാറ്റിൽ തെക്കൻകാറ്റിൽ
തേനുണ്ണും പക്ഷി ചെമ്മാണിക്ക്യ പക്ഷീ
മുല്ലപ്പൂ കൊരുക്കുന്ന മേഘം
മുങ്ങാനിറങ്ങുന്ന കടവിൽ
മുന്നാഴി കുളിരുള്ള മോഹം
പൊന്നിൽ പൊതിയുന്ന പടവിൽ
നീന്തി വായോ കാറ്റേ
നീ നിറഞ്ഞുവായോ കാറ്റേ
നിൻ നിഴലാട്ടം കാണുമ്പോൾ
മൈലാഞ്ചിപ്പാട്ട് നമ്മുടെ മൈലാഞ്ചിപ്പാട്ട്
ഓഹോ ഓഹോ...
കുന്നിലൊരു മാവില്ലേ
കാവിലൊരു മരമില്ലേ
മാമരക്കൊമ്പത്ത് പൂവിരിയുമഴകില്ലേ
തെയ്യംകാറ്റിൽ തെക്കൻകാറ്റിൽ
തേനുണ്ണും പക്ഷി ചെമ്മാണിക്ക്യ പക്ഷീ
മുത്താരം കുന്നിന്മേലെ കൂട്ടിനു വായോ
പാലരുവി നീന്താം പവിഴവെയിലുണ്ണാം
പാടംപൂത്താൽ നെല്ലോലയ്ക്കും
പാൽക്കുടമായ്
അച്ഛനൊരു കൊമ്പത്ത് അമ്മയോ
വരമ്പത്ത്
ആലിലപൂന്തൊട്ടിൽ ആടുമോ നേരത്ത്
തെയ്യംകാറ്റിൽ തെക്കൻകാറ്റിൽ
തേനുണ്ണും പക്ഷി ചെമ്മാണിക്ക്യ പക്ഷി