മുത്തോലക്കൊട്ടാരം

മുത്തോലക്കൊട്ടാരം 
പത്തുപറ പത്തായം
നാടുചുറ്റാന്‍ നാലുമണിത്തേര്
ചായുറക്കാന്‍ ചന്ദനപ്പൂങ്കാറ്റ്
(മുത്തോല...)

കവിതകള്‍ വിരിയുമ്പോള്‍ കാദംബരീ
കുയിലിനുമറിയില്ല നീലാംബരീ
മാമുണ്ണാന്‍ വെള്ളിത്തിങ്കൾത്താലം
മാനത്തെ കാവില്‍ മേടപ്പൂരം
(മുത്തോല...)

മാറില്‍ ചായുമീ മണിമഴപ്പീലിയില്‍
ഏഴുനിറം ചേര്‍ന്നലിഞ്ഞുവോ
പൂവണിയുന്നൊരാ മാനത്തെ ചെമ്പകം
പൂക്കണിയായ് വന്നണഞ്ഞുവോ
നിറനിറ നിറയുമീ നീലത്തളിരുകള്‍
നിറപറയാകുമീ ഓര്‍മ്മക്കുളിരുകള്‍
നിന്റെ മെയ് തൊടാന്‍ 
ഒരുമാത്ര നിന്നുവോ
നീരാടും വാര്‍ത്തിങ്കളേ..
നീയാരെന്‍ ശ്രീമംഗലേ
(മുത്തോല...)

സംഗമരാത്രിയില്‍ മംഗലവീണയില്‍
എഴുസ്വരം ചേര്‍ന്നിണങ്ങിയോ
താലിപ്പൂവിലെന്‍ മാനസത്തേന്‍കുടം
താമരയായ് കൈ തൊഴുന്നുവോ
മകരനിലാവിലെ മഞ്ഞണിത്തുമ്പികള്‍
മധുമഴ പൊഴിയുമീ മായക്കമ്പികള്‍
നിന്റെ പേരിലും ഒരു പാട്ടുനെയ്തുവോ
സ്നേഹത്തിന്‍ കൂടല്ലയോ..
ദൈവത്തിന്‍ വീടല്ലയോ
(മുത്തോല...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mutholakkottaram