മണ്ണിലും വിണ്ണിലും വെണ്ണിലാ
മണ്ണിലും വിണ്ണിലും വെണ്ണിലാ എൻ പൊന്നേ
മഞ്ഞിലും നെഞ്ഞിലും വെണ്ണിലാ എൻ കണ്ണേ
നോക്കിലും വാക്കിലും വെണ്ണിലാ നിൻ പാട്ടിൻ
ചെണ്ടിലും ചുണ്ടിലും വെണ്ണിലാ എൻ വാവേ
ഓ മനസ്സു മുഴുവൻ മലർനിലാ എങ്ങെന്നും
മധുര പ്രണയ പുലർനിലാ എൻ മൈനേ
(മണ്ണിലും..)
പകൽമുല്ലയും ശലഭങ്ങളും
അതിലോലമായ് പ്രണയാർദ്രരായ്
ഒരു കാറ്റിൻ ചുണ്ടും കാണാമുകിലും
കുന്നിൻ ചെരുവിൽ ഒന്നിക്കുന്നേ
വേനല്‍പ്പുഴയും മിന്നൽ മീനും മേളിക്കുന്നേ
ഒരു മാരിക്കിളിയും ചോലക്കുയിലും
കൊക്കിക്കുറുകി കൊഞ്ചീടുന്നൊരു
മായച്ചിറകിൽ ചുറ്റിയടിക്കാൻ വാ വാ പെണ്ണേ
എൻ കണ്ണേ
(മണ്ണിലും..)
നിറരാത്രിയും വരസൂര്യനും
ഹൃദയങ്ങളിൽ അനുരാഗിയായ്
ഒരു തിങ്കൾത്തെല്ലും ആമ്പൽമൊട്ടും
ആറ്റിൻ കരയിൽ കണ്ടെത്തുന്നേ
മെയ്യും മനസ്സും മോഹക്കൊലുസ്സും കൈമാറുന്നേ
ഒരു പ്രേമച്ചിമിഴിൽ മിന്നിപ്പൊലിയും
മുത്താമുത്തിൽ മുത്തീടുന്നിനി
എങ്ങും കാണും പ്രേമത്തിരയിൽ നീന്താമെന്നേ
എൻ വാവേ
(മണ്ണിലും..)