തെയ് തെയ് താളം മേളം

തെയ്‌ തെയ്‌ താളം മേളം

മുകിലുകൾ പെയ്തൊഴിയും കാലം

കാവിൽ പൂരം കാണാൻ

പുലരികൾ കണ്ണെറിയും നേരം

ഈ ഇടവഴിതേടിയെത്തിയ തൈമണിക്കാറ്റേ

ദേവസുന്ദരി ഓമനിക്കണ പൂമണമില്ലേ

ഇന്നു പൊന്നുംമിന്നും മാലേം തന്നാൽ

പിന്നെയൊളിക്കരുതേ

ദൂരെ തെളിയാതെ തെളിയുന്നു മണിദീപങ്ങൾ

ആരോ മൊഴിയാതെ മൊഴിയുന്നു കിളിനാദങ്ങൾ

കണ്ടറിഞ്ഞൊരു കാമദേവന്റെ

കയ്യിലുള്ളൊരു വില്ലൊടിഞ്ഞില്ലേ

കാനകകുയിൽ അന്നുനിന്നുടെ

കാരിയത്തിനു പോയി വന്നില്ലേ

മാനത്തെ പന്തലിൽ നാളത്തെ വേളിക്ക്‌

മഞ്ചലും കൊണ്ടുവാ മാമഴപ്പെണ്ണേ തെയ്‌ തെയ്‌

തീരം അറിയാതെ തഴുകുന്നു കുളിരോളങ്ങൾ

ഓരോ ശ്രുതിമീട്ടി ഒഴുകുന്നു കുയിലീണങ്ങൾ

മുത്തുവെച്ചൊരു കൈവളയുടെ

കൊഞ്ചലിലൊരു തേൻമധുരിമ

തത്തമ്മക്കിളി ചുണ്ടിലിന്നൊരു

മുത്തമുണ്ടതിൽ പാൽമധുരിമ

ഓമനതിങ്കളും പാടി നീ

ചന്ദനതോണിയും കൊണ്ടുവാ താമരപ്പെണ്ണേ തെയ്‌ തെയ്‌

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
They They Thaalam Melam

Additional Info

അനുബന്ധവർത്തമാനം