കണ്ണിൽ തിരി തെളിക്കും

കണ്ണിൽ തിരിതെളിക്കും കവിതയുമായ്‌

ഞാൻ ഈ മധുരവുമായ്‌

മണിതിങ്കൾ വിളക്കുമായ്‌ കാതോർത്തിരുന്നു

മനസ്സിന്റെ പീലിക്കണ്ണിൽ നീയല്ലയോ

രാവുറങ്ങാതെൻ നിഴലുകൾ നിന്നെ

തിരയുകയായ്‌ താനേ തളരുകയായ്‌

മൂകവികാരം ചോരുന്നകാറ്റായ്‌

പാവമെൻ മാറിൽ ചായുറങ്ങൂ

പൂമണിക്കാവിൻ പൂഴിയിൽ വീണെൻ

പ്രേമപരാഗം നീയണിയൂ

മറക്കാത്ത രാഗം നീലാംബരി

മയിൽപേടയാടുന്നു മഴക്കാവടി

എനിക്കായി ജന്മം പൊഴിക്കില്ലയോ

വീണ്ടും തളിർക്കില്ലയോ

പാർവണരാവിൻ ചന്ദനവാതിൽ

പാതിതുറന്നാൽ നീ വരുമോ

പാലടയുണ്ണും മോഹനിലാവിൻ

പല്ലവിയാകാൻ നീ വരുമോ

നിലയ്ക്കാത്ത ദാഹം കാവേരിയായ്‌

നിനക്കെന്നെ നൽകുമ്പോൾ തേൻമാരിയായ്‌

എനിക്കുള്ളതെല്ലാം നിനക്കല്ലയോ

എല്ലാം നിനക്കല്ലയോ

 

 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kannil thiri thelikkum

Additional Info