പിൻനിലാവുദിച്ചുവല്ലോ

പിൻനിലാവുദിച്ചുവല്ലോ 
കണിമഞ്ഞു പെയ്തുവല്ലോ
ഹംസതൂലികാശയ്യയിൽ മൽസഖീ
ഉറങ്ങാറായില്ലേ -ഇന്നുറങ്ങാറായില്ലേ
പിൻനിലാവുദിച്ചുവല്ലോ 
കണിമഞ്ഞു പെയ്തുവല്ലോ

ഓമൽക്കിനാവിന്റെ മുൾമുനയാലെന്റെ
ഹൃദയം നോവുമ്പോൾ
പാടിയാൽ തീരാത്ത ഗാനം കൊണ്ടെന്റെ
നെഞ്ചകം വിങ്ങുമ്പോൾ
ഉറങ്ങുവതെങ്ങനേ ഞാൻ പ്രിയനേ
ഉറങ്ങുവതെങ്ങനേ ഞാൻ
(പിൻനിലാവു...)

ചന്ദ്രികയറിയാതെ താരകളറിയാതെ
മാറോടു ചേർത്തെന്നെ പുണരൂ
കുളിരോടുകുളിരുള്ള യാമിനിയിൽ നമുക്കുയിരോടുയിരായ് ചേർന്നു നിൽക്കാം
മുന്തിരിച്ചാറായ് നുണയാം നിമിഷം
നുകരാം പ്രണയരസം
(പിൻനിലാവു...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pin nilavudhichuvallo

Additional Info

Year: 
1998