തുള്ളിതുള്ളി നടക്കുമ്പം
Music:
Lyricist:
Singer:
Raaga:
Film/album:
തുള്ളിത്തുള്ളി നടക്കുമ്പം വെള്ളിച്ചിലമ്പിളക്കണ
കാറ്റ് ഇളം കാറ്റ്
കൊച്ചുകൊച്ചു കുറുമ്പിന്റെ മച്ചകത്തെ മഴയുടെ
പാട്ട് കുളിർ പാട്ട്
കാവേരി പാടും പാട്ട് കൽക്കണ്ടം ചോരും പാട്ട്
ഈ പാട്ട് കേട്ടുണരും കാറ്റ്
നിലവിൻ നീലവിരിയിൽ തൊട്ടുതൊട്ടുവിളിക്കുന്നതാര്
നിഴലായ് കൂടെ നിന്ന് തഴുകുന്നതാര്
ഈ രാവ് പോയ വഴിയോരം ചെറുകാറ്റ് പൂത്തകരയോരം
ഒരു നാട്ടുപക്ഷി ചിറകും കുടഞ്ഞുണരും പാട്ട്
മിഴിയിൽ പെയ്തമഴയിൽ ഉമ്മവെച്ചു കരയുന്നതാര്
മൊഴിയിൽ മഞ്ഞുകുളിരായ് പടരുന്നതാര്
ഈ ജാലകങ്ങളിമ ചാരും കുളിരംബരങ്ങളറിയാമോ
ഒരു ചന്ദ്രകാന്തശിലപോലലിഞ്ഞുരുകും പാട്ട്
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Thulli thulli
Additional Info
Year:
2006
ഗാനശാഖ: