സുഖമാണോ സുഖമാണോ

സുഖമാണോ സുഖമാണോ
സുന്ദര കുരുവിക്ക്‌ സുഖമാണോ
സുഖമാണോ സുഖമാണോ
എന്റെ ചെമ്പകത്തുമ്പിക്ക്‌ സുഖമാണോ

വെയിലാണ്‌ വെള്ളിവെയിലാണ്‌
ഞാൻ മാമഴകാക്കുന്ന മയിലാണ്‌
കുയിലാണ്‌ ഞാൻ കുയിലാണ്‌
കൂഹു കൂഹു കൂവുന്ന കുയിലാണ്‌

വഴിനിറയെ വസന്തം വളകളുടെ കിലുക്കം
മനസ്സിൽ മയക്കം മഴവില്ലനക്കം എന്താണ്‌ പിണക്കം
ഇതൾ നിറയെ സുഗന്ധം തിരയുമൊരു മരന്ദം
കനവിൻ തിളക്കം നിലവിനൊരുക്കം എന്താണ്‌ പിണക്കം
ഇതാണെന്റെ മോഹം നിന്റെ കാൽപാടാകുവാൻ
ഓ.....ഓ... ഓ
ഇതാണെന്റെ പുണ്യം നിന്റെ പെണ്ണായ്‌ തീരുവാൻ[സുഖമാണോ..]

ജനുവരിയിലലിഞ്ഞും ജനലഴികൾ കടന്നും
മൗനമെറിഞ്ഞും മഞ്ഞിലലിഞ്ഞും വന്നെങ്കിലിതിലേ
പുലർമഴയിൽ നനഞ്ഞും പുഴയിലല ഞൊറിഞ്ഞും
ശലഭങ്ങളായ്‌ മലർമഞ്ചലിൽ പോയെങ്കിലകലേ
കിനാവിന്റെ തീരം നിന്റെ പാട്ടായ്‌ മൂടവേ
ഓ.... ഓ...ഓ
പരാഗങ്ങൾ പോലേ നിന്റെ മാറിൽ ചേരവേ[വെയിലാണു...]

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
sukhamano sukhamano

Additional Info