മഴനിലാവിന്റെ ചിറകുകളില്‍ (m)

ആ ആഹാ ..ഹാ
മഴനിലാവിന്റെ ചിറകുകളില്‍ കുളിരായ് വരുമോ..
ഒഴുകുമീ രാഗവേദനയില്‍ ഹൃദയം തരുമോ
ഇരുളില്‍ എരിയും തിരയായ്‌
വിരഹം ഉരുകും മിഴിയായ്..
തേങ്ങുന്നൂ ഞാൻ‍ എവിടെ നീ
മഴനിലാവിന്റെ ചിറകുകളില്‍ കുളിരായ് വരുമോ

രാവില്‍.. ഈ നിലാവൊഴുകി വരും
ഭൂമിയില്‍ സുഖം മതിവരുമോ
സ്നേഹമായ് സ്വയം തഴുകിവരും
തെന്നലിന്‍ സ്വരം മതിവരുമോ..
മഴവില്ലിന്‍ ഏഴു നിറങ്ങള്‍
നീയണിയുമ്പോൾ മതിവരുമോ
പൊൻ മുരളികയിലെ രാഗമായ് നീ
പൊഴിയുക മധുരം ജീവനിൽ

മഴനിലാവിന്റെ ചിറകുകളില്‍ കുളിരായ് വരുമോ
ഒഴുകുമീ രാഗവേദനയില്‍ ഹൃദയം തരുമോ

ആദ്യമായ് ഇനീ മിഴിയെഴുതും
ആശതന്‍ നിറം മതിവരുമോ..
ആദ്യമായ് ഇനീ മെയ്പുണരും
രാത്രിതന്‍ ലയം മതിവരുമോ..
വീണയിലൂറും ഏഴു സ്വരങ്ങള്‍
വിരലിനു നനയാന്‍ മതിവരുമോ
നിന്‍ മിഴിയിൽ ഞാൻ ഏഴു ജന്മം
നിറയണമുയിരായ് പ്രേമമായ്

മഴനിലാവിന്റെ ചിറകുകളില്‍ കുളിരായ് വരുമോ
ഒഴുകുമീ രാഗവേദനയില്‍ ഹൃദയം തരുമോ
ഇരുളില്‍ എരിയും തിരയായ്‌
വിരഹം ഉരുകും മിഴിയായ്
തേങ്ങുന്നൂ ഞാൻ‍ എവിടെ നീ
മഴനിലാവിന്റെ ചിറകുകളില്‍ കുളിരായ് വരുമോ
ഒഴുകുമീ രാഗവേദനയില്‍ ഹൃദയം തരുമോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
mazhanilavinte chirakukalil