ചങ്ങമ്പുഴക്കവിതകള്‍

ചങ്ങമ്പുഴക്കവിതകള്‍ പാടുന്നോരിടയന്റെ
ഹൃദയം  നല്‍കിടാം..
തിങ്ങിവിങ്ങും മലരണിക്കാടുകള്‍
തിരയുന്നൊരഴകായ്‌ മാറിടാം

ആരാധകനായി ഞാന്‍ ഈ നടയില്‍
എന്നും നിന്നെ തിരയും കണ്ണും കണ്ണും കുഴയും
ഒന്നായ് നമ്മള്‍ കഴിയും
പിന്നെ എല്ലാം തമ്മില്‍ അറിയും

ചങ്ങമ്പുഴക്കവിതകള്‍ പാടുന്നോരിടയന്റെ
ഹൃദയം നല്‍കിടാം..
തിങ്ങിവിങ്ങും മലരണിക്കാടുകള്‍
തിരയുന്നൊരഴകായ്‌  മാറിടാം

സഖീ  ഉറങ്ങാത്ത വാര്‍തിങ്കളായ്‌ വരുമോ 
മയങ്ങാത്ത മണ്കൂരയില്‍
തെരുതെരെ ഒഴുകുമീ കുഴല്‍വിളിനാദം
സ്വരസുധ പൊഴിയുമി മധുമാരിയില്‍..നനയാം
നനയാം ഒരാള്‍ എന്‍മെയ് തോര്‍തുമോ
അതിനീ നിലാവ് പോരയോ..

ചങ്ങമ്പുഴക്കവിതകള്‍ പാടുന്നോരിടയന്റെ
ഹൃദയം നല്‍കിടാം..
തിങ്ങിവിങ്ങും മലരണിക്കാടുകള്‍
തിരയുന്നൊരഴകായ്‌  മാറിടാം

വരൂ വനാന്തങ്ങള്‍ മായുന്നോരീ മനസ്സില്‍
നിന്നാടുകള്‍ മേയുന്നുവോ..
അവയുടെ ഇടയനു തടവറയേകി
ഒരു വനദേവത അനുരാഗിണീ.. എവിടേ
എവിടെ സഖീ ആ പുല്‍മേടുകള്‍
അതിനീ വസന്തം പോരയോ ..

ചങ്ങമ്പുഴക്കവിതകള്‍ പാടുന്നോരിടയന്റെ
ഹൃദയം നല്‍കിടാം..
തിങ്ങിവിങ്ങും മലരണിക്കാടുകള്‍ 
തിരയുന്നൊരഴകായ്‌ മാറിടാം
ആരാധകനായി ഞാന്‍ ഈ നടയില്‍
എന്നും നിന്നെ തിരയും കണ്ണും കണ്ണും കുഴയും
ഒന്നായ് നമ്മള്‍ കഴിയും
പിന്നെ എല്ലാം തമ്മില്‍ അറിയും

ചങ്ങമ്പുഴക്കവിതകള്‍ പാടുന്നോരിടയന്റെ
ഹൃദയം നല്‍കിടാം..
തിങ്ങിവിങ്ങും മലരണിക്കാടുകള്‍ 
തിരയുന്നൊരഴകായ്‌ മാറിടാം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
changampuzhakkavithakal

Additional Info

Year: 
2001

അനുബന്ധവർത്തമാനം