എ ബി മുരളി

A B Murali
A B Murali - Music Director-M3DB
ശ്രീമുരളി
മുരളി
എ ബി മുരളീധരൻ
സംഗീതം നല്കിയ ഗാനങ്ങൾ: 5

എ ബി മുരളി എന്ന എ ബി മുരളീധരൻ ഒരു കീബോർഡ് ആർട്ടിസ്റ്റായാണ് പ്രൊഫഷണൽ സംഗീത രംഗത്ത് തുടക്കമിടുന്നത്. എം എസ് വിശ്വനാഥൻ, ഇളയരാജ, തുടങ്ങിയ സംഗീത സംവിധായകർക്കൊപ്പം ഏകദേശം 3500 സിനിമകൾക്കുവേണ്ടി കീബോർഡ് വായിച്ചിരുന്നു. ഏ ആർ റഹ്മാനും മുരളിയും ഇളയരാജക്ക് വേണ്ടി ഒരേ സമയം കീബോർഡ് വായിച്ചിരുന്ന സഹപ്രവർത്തകരായിരുന്നു.  മുരളി , ശ്രീമുരളി എന്ന പേരുകളിൽ അദ്ദേഹം തമിഴ്, തെലുങ്ക്, കന്നഡ സിനിമാ മേഖലകളിൽ ഏകദേശം ഇരുപതോളം ചിത്രങ്ങൾക്ക് സംഗീത സംവിധാനവും നിർവ്വഹിച്ചു ശ്രദ്ധേയനായി . നിലവിൽ ചെന്നൈയിൽ താമസിക്കുന്നു.

ഫേസ്ബുക്ക് വിലാസം : - എ ബി മുരളി