മധുരമീ സംഗമം 1
മാംഗല്യം തന്തുനാനേന
മമ ജീവന ഹേതുനാ
കണ്ഠേ ബദ്ധ്നാമി ശുഭഗേ
ത്വം ജീവ ശരദാം ശതം
മധുരമീ സംഗമം മാനസം സാഗരം
തരളമീ അനുഭവം ഉദയമോ നിന്‍ മുഖം
ജീവനില്‍ പൊന്നുപോല്‍ ഒരേ മുഖം
തെളിയണമിനി
നിറയുമെന്‍ ദീപമേ ഇതളിടും പ്രേമമേ
മറവിയും സുഖകരം നെറുകയില്‍ കുങ്കുമം
കല്‍വിളക്കുകള്‍ കൈതൊഴുന്നൊരെന്‍
കനകസന്ധ്യ നീയല്ലേ
കാത്തിരുന്ന നാളല്ലേ
പൂത്തുലഞ്ഞ തേന്‍മുല്ലേ
പൂങ്കുയിലൊരു പുതുമഴയായ് വരൂ
തുയിലുണരൂ..
മിഴിയിലൊരു മണിമുകിലായ് വരൂ
മൊഴിയുണരൂ..
മരാളികേ സരോവരം തുഴഞ്ഞു പോരൂ നീ
മൃദുലമീ കരതലം ചൊടികളില്‍
തേന്‍കണം
പുലരിതന്‍ പുളകമായ് തളകൾതന്‍
കളകളം
മയിലാഞ്ചീ നിനവിന്റെ കൈയില്
പനിമഴ കുടഞ്ഞൊരു മാൻമിഴിയല്ലേ
ഒരു നല്ലീ മാനസച്ചിരിയില് മാരനു കുളിരല്ലേ..
മണ്ണില്‍ വീണൊരാ സ്വര്‍ണ്ണതാരകം
മന്ത്രമോതിരം തീര്‍ത്തു
കുഞ്ഞുകൈകളില്‍ ചേര്‍ത്തൂ
നമ്മളന്നു കൈ കോര്‍ത്തൂ
ഇരവിലൊരു മുഴുമതിയായ് വരൂ
പാല്‍ച്ചിറകില്‍
പകരമൊരു ചിറകടിയായ് വരൂ
പൗര്‍ണ്ണമിയില്‍
അനാദിയാം വികാരമായ് അലിഞ്ഞു
ചേരൂ നീ
മധുരമീ സംഗമം മാനസം സാഗരം
തരളമീ അനുഭവം ഉദയമോ നിന്‍ മുഖം
ജീവനില്‍ പൊന്നുപോല്‍ ഒരേ മുഖം
തെളിയണമിനി