മിന്നും പൊന്നുരുക്കി
മിന്നും പൊന്നുരുക്കിത്തീര്‍ത്തു വര്‍ണ്ണമേലാപ്പ്
വിണ്ണിന്‍ വെള്ളിവട്ടം വാര്‍ത്തു വെണ്ണിലാപ്പൂവ്
നിറതാരകം പതിനായിരം ചൊരിയുന്ന കൈകളല്ലോ
കളഭമഴയില്‍ കനകമുകിലായ്
പിറന്നൂ നീ മണ്ണില്‍
മുന്നാഴി മുത്തിന്‍ ചങ്ങാതി
നിന്‍ പേരില്‍ എങ്ങുമെങ്ങും പാലാഴി

അകം പുറം അറിഞ്ഞവന്‍
നിറഞ്ഞേ വാഴുന്നു
ഇരുള്‍ മനം പൊതിഞ്ഞവന്‍
ഇരുണ്ടേ പോകുന്നു
ഒരു ചില്ലകൂടിയും തന്റേതല്ലെന്നോതും കിളിയുണ്ടോ
ഒരു ചില്ലി കൂടിയും തന്റേതല്ലെന്നോര്‍ക്കാനാളുണ്ടോ
അലിയാത്ത മിഴികള്‍ കാണും നീല
സൂര്യമണിനാളം
മിന്നും പൊന്നുരുക്കിത്തീര്‍ത്തു വര്‍ണ്ണമേലാപ്പ്
വിണ്ണിന്‍ വെള്ളിവട്ടം വാര്‍ത്തു വെണ്ണിലാപ്പൂവ്
വരം തരും കരം തൊഴാന്‍
വസന്തം നില്‍ക്കുന്നു
ഫലം തരും മരങ്ങളില്‍
പ്രഭാതം പൂക്കുന്നു
വഴി നീളെ നീളെ നിന്‍ കൂടെ-
പ്പോരാനാരുണ്ടാരുണ്ട്
ഒഴിയാതെ ചെയ്യുമീ ധര്‍മ്മം പോറ്റും
ദീപം തുണയുണ്ട്
ഒരു വാക്കുപോലും വാർക്കും നീല-
നീല മഴമേഘം