അലി അക്ബർ
അബൂബക്കറിന്റെയും ബീഫാത്തിമയുടെയും മകനായി വയനാട് ജില്ലയിലെ മീനങ്ങാടിയിൽ ജനിച്ചു. ജി എച്ച് എസ് മീനങ്ങാടിയിലായിരുന്നു അലി അക്ബറിന്റെ പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളേജിൽ നിന്നും കോമേഴ്സിൽ ബിരുദം നേടി. അതിനുശേഷം തിരുവനന്തപുരം സൗത്തേൺ ഫിലിം ഇൻസ്റ്റിറ്റ്യൂറ്റിൽ നിന്നും സിനിമാസംവിധാനത്തിൽ ഡിപ്ലോമ നേടി.
1988 -ൽ മാമലകൾക്കപ്പുറത്ത് എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ടാണ് അലി അക്ബർ ചലച്ചിത്ര മേഖലയിൽ തുടക്കം കുറിയ്ക്കുന്നത്. ഈ സിനിമയിലൂടെ മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം അദ്ദേഹത്തിനു ലഭിച്ചു. തുടർന്ന് മുഖമുദ്ര, പൊന്നുച്ചാമി, ജൂനിയർ മാൻഡ്രേക്ക്, അച്ഛൻ, 1921 പുഴ മുതൽ പുഴ വരെ എന്നിവയുൾപ്പെടെ പതിനഞ്ചോളം സിനിമകൾ സംവിധാനം ചെയ്തു. അലി അക്ബർ സംവിധാനം ചെയ്ത കെ വി റാബിയയെക്കുറിച്ചുള്ള ഡോക്യുമെന്റ്രി "റാബിയ ചലിയ്ക്കുന്നു" 1996 -ൽ മികച്ച എജുക്കേഷണൽ, മോട്ടിവേഷണൽ ഫിലിമിനുള്ള നാഷണൽ അവാർഡ് കരസ്തമാക്കി.
2022 -ൽ ഹിന്ദു മതത്തിലേയ്ക്ക് പരിവർത്തനം ചെയ്ത അലി അക്ബർ, രാമ സിംഹൻ എന്ന പേര് സ്വീകരിച്ചു. ബിജെപി അനുഭാവിയായ അദ്ദേഹം 2016 -ൽ കൊടുവള്ളി നിയമസഭ മണ്ടലത്തിൽ നിന്നും കേരള നിയമസഭയിലേയ്ക്ക് മത്സരിച്ചിട്ടുണ്ട്.
രാമസിംഹൻ അലി അക്ബറുടെ ഭാര്യ ലൂസിയാമ്മ. രണ്ടു കുട്ടികളാണ് അവർക്കുള്ളത്.
സംവിധാനം ചെയ്ത സിനിമകൾ
ചിത്രം | തിരക്കഥ | വര്ഷം |
---|---|---|
മുഖമുദ്ര | ജെ പള്ളാശ്ശേരി | 1992 |
ജൂനിയർ മാൻഡ്രേക്ക് | ബെന്നി പി നായരമ്പലം | 1997 |
ഗ്രാമപഞ്ചായത്ത് | ബെന്നി പി നായരമ്പലം | 1998 |
കുടുംബ വാർത്തകൾ | വി സി അശോക് | 1998 |
പൊന്നുച്ചാമി | എ ആർ മുകേഷ് | 1993 |
മാമലകൾക്കപ്പുറത്ത് | അലി അക്ബർ | 1988 |
പൈ ബ്രദേഴ്സ് | അലി അക്ബർ | 1995 |
ബാംബൂ ബോയ്സ് | 2002 | |
അച്ഛൻ | എസ് ആർ രവീന്ദ്രൻ | 2011 |
സ്വസ്ഥം ഗൃഹഭരണം | സിദ്ദിഖ് താമരശ്ശേരി | 1999 |
സീനിയർ മാൻഡ്രേക്ക് | 2010 | |
പൊട്ടൻ | 2017 | |
1921 പുഴ മുതൽ പുഴ വരെ | അലി അക്ബർ | 2023 |
കഥ
ചിത്രം | സംവിധാനം | വര്ഷം |
---|---|---|
ഗ്രാമപഞ്ചായത്ത് | അലി അക്ബർ | 1998 |
മാമലകൾക്കപ്പുറത്ത് | അലി അക്ബർ | 1988 |
പൈ ബ്രദേഴ്സ് | അലി അക്ബർ | 1995 |
1921 പുഴ മുതൽ പുഴ വരെ | അലി അക്ബർ | 2023 |
തിരക്കഥ എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
മാമലകൾക്കപ്പുറത്ത് | അലി അക്ബർ | 1988 |
പൈ ബ്രദേഴ്സ് | അലി അക്ബർ | 1995 |
1921 പുഴ മുതൽ പുഴ വരെ | അലി അക്ബർ | 2023 |
സംഭാഷണം എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
മാമലകൾക്കപ്പുറത്ത് | അലി അക്ബർ | 1988 |
പൈ ബ്രദേഴ്സ് | അലി അക്ബർ | 1995 |
ആദ്യപാപം | പി ചന്ദ്രകുമാർ | 1988 |
1921 പുഴ മുതൽ പുഴ വരെ | അലി അക്ബർ | 2023 |
നിർമ്മാണം
സിനിമ | സംവിധാനം | വര്ഷം |
---|---|---|
1921 പുഴ മുതൽ പുഴ വരെ | അലി അക്ബർ | 2023 |
എഡിറ്റിങ്
സിനിമ | സംവിധാനം | വര്ഷം |
---|---|---|
1921 പുഴ മുതൽ പുഴ വരെ | അലി അക്ബർ | 2023 |
ഗാനരചന
അലി അക്ബർ എഴുതിയ ഗാനങ്ങൾ
സംഘട്ടനം
സംഘട്ടനം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
1921 പുഴ മുതൽ പുഴ വരെ | അലി അക്ബർ | 2023 |
അസോസിയേറ്റ് സംവിധാനം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
മുഖചിത്രം | സുരേഷ് ഉണ്ണിത്താൻ | 1991 |
Edit History of അലി അക്ബർ
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
18 Feb 2022 - 03:37 | Achinthya | |
11 Dec 2021 - 19:01 | Kiranz | |
11 Dec 2021 - 12:36 | nithingopal33 | |
22 Sep 2017 - 11:56 | Santhoshkumar K | |
22 Sep 2017 - 11:55 | Santhoshkumar K | |
22 Sep 2017 - 11:15 | Santhoshkumar K | |
11 Feb 2014 - 17:22 | Kiranz | added picture |
23 Feb 2009 - 01:09 | tester |
- മുൻപത്തേതു്
- 2 of 2