ശിവദ നായർ

Shivada
Date of Birth: 
Sunday, 27 April, 1986
ശ്രീലേഖ

ശ്രീലേഖ (ശിവദ) കേരള കഫേ, പതിനൊന്നിൽ വ്യാഴം തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. ഫാസില്‍ സംവിധാനം ചെയ്‌ത ലിവിംഗ്‌ ടുഗതർ എന്ന ചിത്രത്തിലെ നായിക ശ്രീലേഖയായിരുന്നു. തുടർന്ന് തമിഴിൽ 'നെടുഞ്ചാലൈ' എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. ശ്രീലേഖ, 'ശിവദ' എന്ന നാമധേയത്തിലാണിപ്പോൾ ചലച്ചിത്രലോകത്ത് അറിയപ്പെടുന്നത്. അടിസ്ഥാനപരമായി എൻജിനീയറാണ് ശിവദ. സോഫ്റ്റ് വെയർ ഫീൽഡിൽ നിന്ന് ഓഫറുകൾ വന്നെങ്കിലും താൽപര്യം ഇല്ലാത്തതിനാൽ ജോലി സ്വീകരിച്ചില്ല. ഹയർ സ്റ്റഡീസ് ചെയ്യണമെന്ന് ആഗ്രഹമുണ്ട്. അച്ഛൻ ഡെല്ലിൽ അസിസ്റ്റന്റ് മാനേജരായിരുന്നു വിജയരാജൻ, അമ്മ കുമാരി. ചേച്ചി ശ്രീധന്യ.

Sshivada