ഷഹീൻ സിദ്ദിക്ക്
Shaheen Siddiq
1989 ഫെബ്രുവരി 21 ന് പ്രശസ്ത ചലച്ചിത്ര നടൻ സിദ്ദിഖിന്റെ മകനായി എറണാംകുളത്ത് ജനിച്ചു. എറണാംകുളം ചോയ്സ് സ്ക്കൂളിലായിരുന്നു ഷഹീന്റെ വിദ്യാഭ്യാസം. പഠനത്തിനുശേഷം ഷഹീൻ ബിസിനസ് മേഖലയിലേയ്ക്കാണ് പ്രവേശിച്ചത്. ബിസിനസ് രംഗത്ത് പ്രവർത്തിക്കുമ്പോൾ തന്നെ സിനിമയിൽ താത്പര്യമുണ്ടായിരുന്ന ഷഹീൻ 2015 ൽ മമ്മൂട്ടി ചിത്രമായ പത്തേമാരി യിൽ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തിന്റെ മകനായി അഭിനയിച്ചുകൊണ്ട് സിനിമയിൽ തുടക്കമിട്ടു. തുടർന്ന് കസബ, ടേക്ക് ഓഫ്, എന്നിവയുൾപ്പെടെ പതിനഞ്ചിലധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചു..