അരിസ്റ്റോ സുരേഷ്
തമ്പാനൂർ അരിസ്റ്റോ ജംഗ്ഷനിലെ ചുമട്ടുതൊഴിലാളികൾക്കിടയിൽ സുപരിചിതനാണ് സുരേഷ്. സുരേഷ് തമ്പാനൂരിന്റെ കലാജീവിതം തുടങ്ങുന്നത് ഇവിടങ്ങളിൽ നിന്നാണ്. അഞ്ചു സഹോദരിമാരുടെ ഒരേയൊരു സഹോദരന്. കുട്ടിക്കാലം തൊട്ടേ പാട്ടിനോടു കമ്പമുണ്ടായിരുന്നു. പക്ഷേ പാട്ടു പഠിക്കാനുള്ള സാമ്പത്തിക സാഹചര്യമൊന്നും വീട്ടില്ലില്ലായിരുന്നു. തിരുവനന്തപുരം തമ്പാന്നൂര്‍ യുപിഎസിലും എസ്എംവി സ്കൂളിലുമായിരുന്നു വിദ്യാഭ്യാസം. കൂട്ടുകാര്‍ക്കൊപ്പം ഡെസ്കില്‍ കൊട്ടിപ്പാടിയാണ് സംഗീതലോകത്തിലേക്കുള്ള വരവ്. ക്യാമറയുടെ മുന്നിലേക്കായിരുന്നില്ല പിന്നിലേക്ക് സഞ്ചരിക്കാനാണ് സുരേഷിനിഷ്ടം. കഥയെഴുതുന്ന പതിവുണ്ടായിരുന്നു. കുറേ തിരക്കഥകളുമെഴുതി. കഥകള്‍ സിനിമയാക്കണമെന്ന മോഹത്താല്‍ പലര്ക്കു മുന്നിലും കഥ പറഞ്ഞു പണിയും കിട്ടി. കഥ കേട്ടവരില്‍ പലരും കഥ മാത്രം സ്വീകരിച്ചു തന്നെ പറ്റിച്ചുവെന്നു സുരേഷ്. പക്ഷെ, കഥയെഴുത്തും പാട്ടെഴുത്തും കൂടെ കൊണ്ടു നടന്നു. അഭിനയത്തെക്കാളേറെ തിരക്കഥയെഴുതാനാണിഷ്ടം. ദൂരത്ത് ഒരു തീരമെന്ന പേരില്‍ തിരക്കഥയെഴുതി പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. വായനയോടു ഇഷ്ടമാണ്. സ്വാതന്ത്ര്യം അര്ധരാത്രിയിലെന്ന പുസ്തകം വായിക്കാനേറെ ഇഷ്ടമാണ്. ഏതു നേരവും ഈ പുസ്തകവും കൂടെയുണ്ടാകും. അഞ്ഞൂറിലേറെ പാട്ടുകള്‍ എഴുതിയിട്ടുണ്ട്. ഇക്കൂട്ടത്തില്‍ ചില പാട്ടുകള്‍ ക്ഷേത്രങ്ങളില്‍ ഉപയോഗിക്കുന്നുവെന്നത് ഏറെ സന്തോഷമാണ്. നാല്‍പ്പത്തിയാറാമത്തെ വയസിലും അവിവാഹിതനാണ് സുരേഷ്.
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
---|
സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
---|---|---|---|
സിനിമ ആക്ഷൻ ഹീറോ ബിജു | കഥാപാത്രം | സംവിധാനം എബ്രിഡ് ഷൈൻ | വര്‍ഷം 2016 |
സിനിമ സഖാവ് | കഥാപാത്രം ജാനകിയുടെ അച്ഛൻ | സംവിധാനം സിദ്ധാർത്ഥ ശിവ | വര്‍ഷം 2017 |
സിനിമ ഉദാഹരണം സുജാത | കഥാപാത്രം ഡ്രൈവർ | സംവിധാനം ഫാന്റം പ്രവീൺ | വര്‍ഷം 2017 |
സിനിമ പൂമരം | കഥാപാത്രം | സംവിധാനം എബ്രിഡ് ഷൈൻ | വര്‍ഷം 2018 |
സിനിമ ഫ്രഞ്ച് വിപ്ളവം | കഥാപാത്രം | സംവിധാനം മജു കെ ബി | വര്‍ഷം 2018 |
സിനിമ കുട്ടനാടൻ മാർപ്പാപ്പ | കഥാപാത്രം നാട്ടുകാരൻ | സംവിധാനം ശ്രീജിത്ത് വിജയൻ | വര്‍ഷം 2018 |
സിനിമ കേണലും കിണറും | കഥാപാത്രം | സംവിധാനം മമ്മി സെഞ്ച്വറി | വര്‍ഷം 2018 |
സിനിമ പരോൾ | കഥാപാത്രം | സംവിധാനം ശരത് സന്ദിത്ത് | വര്‍ഷം 2018 |
സിനിമ ചിലപ്പോൾ പെൺകുട്ടി | കഥാപാത്രം | സംവിധാനം പ്രസാദ് നൂറനാട് | വര്‍ഷം 2019 |
സിനിമ ഇട്ടിമാണി മെയ്ഡ് ഇൻ ചൈന | കഥാപാത്രം കപ്യാർ പ്രാഞ്ചി | സംവിധാനം ജിബി മാള, ജോജു | വര്‍ഷം 2019 |
സിനിമ പൂഴിക്കടകൻ | കഥാപാത്രം രാമേട്ടൻ | സംവിധാനം ഗിരീഷ് നായർ | വര്‍ഷം 2019 |
സിനിമ ദി ഗാംബ്ലർ | കഥാപാത്രം ജോയി | സംവിധാനം ടോം ഇമ്മട്ടി | വര്‍ഷം 2019 |
സിനിമ മൂന്നാം പ്രളയം | കഥാപാത്രം കെ പി എ സി കണ്ണപ്പനാശാൻ | സംവിധാനം രതീഷ് രാജു എം ആർ | വര്‍ഷം 2019 |
സിനിമ ഇസാക്കിന്റെ ഇതിഹാസം | കഥാപാത്രം | സംവിധാനം ആർ കെ അജയകുമാർ | വര്‍ഷം 2019 |
സിനിമ വള്ളിക്കെട്ട് | കഥാപാത്രം രാജൻ ആശാൻ | സംവിധാനം ജിബിൻ എടവനക്കാട് | വര്‍ഷം 2019 |
സിനിമ പ്രതി പൂവൻ കോഴി | കഥാപാത്രം | സംവിധാനം റോഷൻ ആൻഡ്ര്യൂസ് | വര്‍ഷം 2019 |
സിനിമ കാറ്റാടി | കഥാപാത്രം | സംവിധാനം ആരതി ഷാജി | വര്‍ഷം 2020 |
സിനിമ ഹാഷ്ടാഗ് അവൾക്കൊപ്പം | കഥാപാത്രം | സംവിധാനം എ യു ശ്രീജിത്ത് കൃഷ്ണ | വര്‍ഷം 2020 |
സിനിമ കാവൽ | കഥാപാത്രം | സംവിധാനം നിതിൻ രഞ്ജി പണിക്കർ | വര്‍ഷം 2021 |
സിനിമ മർഡിക | കഥാപാത്രം | സംവിധാനം കെ ആർ ശിവകുമാർ | വര്‍ഷം 2022 |
ആലപിച്ച ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്‍ഷം |
---|
ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്‍ഷം |
---|---|---|---|---|---|
ഗാനം മുത്തേ പൊന്നെ പിണങ്ങല്ലേ | ചിത്രം/ആൽബം ആക്ഷൻ ഹീറോ ബിജു | രചന അരിസ്റ്റോ സുരേഷ് | സംഗീതം അരിസ്റ്റോ സുരേഷ് | രാഗം | വര്‍ഷം 2016 |
ഗാനം എങ്ങാനം കണ്ടൊരു | ചിത്രം/ആൽബം ഡ്രൈ | രചന വി എസ് സത്യൻ | സംഗീതം എം ടി വിക്രാന്ത് | രാഗം | വര്‍ഷം 2017 |
ഗാനം നീ ഞങ്ങടെ | ചിത്രം/ആൽബം ഉദാഹരണം സുജാത | രചന സന്തോഷ് വർമ്മ | സംഗീതം ഗോപി സുന്ദർ | രാഗം | വര്‍ഷം 2017 |
ഗാനം പരോൾ കാലം | ചിത്രം/ആൽബം പരോൾ | രചന അരിസ്റ്റോ സുരേഷ് | സംഗീതം അരിസ്റ്റോ സുരേഷ് | രാഗം | വര്‍ഷം 2018 |
ഗാനം മാങ്ങാക്കറി | ചിത്രം/ആൽബം ക്യൂബൻ കോളനി | രചന മനോജ് വർഗ്ഗീസ് പാറേക്കാട്ടിൽ | സംഗീതം അലോഷ്യ പീറ്റർ | രാഗം | വര്‍ഷം 2018 |
ഗാനം മൈലാഞ്ചി കാട്ടിലേ | ചിത്രം/ആൽബം വള്ളിക്കെട്ട് | രചന അരിസ്റ്റോ സുരേഷ് | സംഗീതം അരിസ്റ്റോ സുരേഷ് | രാഗം | വര്‍ഷം 2019 |
ഗാനം പൊന്മാനിന്നഴകുള്ള പൊന്നിന്റെ നിറമുള്ള | ചിത്രം/ആൽബം തീ | രചന അനിൽ വി നാഗേന്ദ്രൻ | സംഗീതം അനിൽ വി നാഗേന്ദ്രൻ | രാഗം | വര്‍ഷം 2022 |
ഗാനം പാടത്തെ പൈങ്കിളിയേ | ചിത്രം/ആൽബം നിഗൂഢം | രചന കൃഷ്ണചന്ദ്രൻ സി കെ | സംഗീതം റോണി റാഫേൽ | രാഗം | വര്‍ഷം 2023 |
ഗാനരചന
അരിസ്റ്റോ സുരേഷ് എഴുതിയ ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | സംഗീതം | ആലാപനം | രാഗം | വര്‍ഷം |
---|
ഗാനം | ചിത്രം/ആൽബം | സംഗീതം | ആലാപനം | രാഗം | വര്‍ഷം |
---|---|---|---|---|---|
ഗാനം മുത്തേ പൊന്നെ പിണങ്ങല്ലേ | ചിത്രം/ആൽബം ആക്ഷൻ ഹീറോ ബിജു | സംഗീതം അരിസ്റ്റോ സുരേഷ് | ആലാപനം അരിസ്റ്റോ സുരേഷ് | രാഗം | വര്‍ഷം 2016 |
ഗാനം പരോൾ കാലം | ചിത്രം/ആൽബം പരോൾ | സംഗീതം അരിസ്റ്റോ സുരേഷ് | ആലാപനം അരിസ്റ്റോ സുരേഷ് | രാഗം | വര്‍ഷം 2018 |
ഗാനം മൈലാഞ്ചി കാട്ടിലേ | ചിത്രം/ആൽബം വള്ളിക്കെട്ട് | സംഗീതം അരിസ്റ്റോ സുരേഷ് | ആലാപനം അരിസ്റ്റോ സുരേഷ് | രാഗം | വര്‍ഷം 2019 |
സംഗീതം
ഗാനം | ചിത്രം/ആൽബം | രചന | ആലാപനം | രാഗം | വര്‍ഷം |
---|
ഗാനം | ചിത്രം/ആൽബം | രചന | ആലാപനം | രാഗം | വര്‍ഷം |
---|---|---|---|---|---|
ഗാനം മുത്തേ പൊന്നെ പിണങ്ങല്ലേ | ചിത്രം/ആൽബം ആക്ഷൻ ഹീറോ ബിജു | രചന അരിസ്റ്റോ സുരേഷ് | ആലാപനം അരിസ്റ്റോ സുരേഷ് | രാഗം | വര്‍ഷം 2016 |
ഗാനം * പെണ്ണളേ പെണ്ണാളേ | ചിത്രം/ആൽബം ഉദാഹരണം സുജാത | രചന സന്തോഷ് വർമ്മ | ആലാപനം സിതാര കൃഷ്ണകുമാർ, സയനോര ഫിലിപ്പ്, ദിവ്യ എസ് മേനോൻ | രാഗം | വര്‍ഷം 2017 |
ഗാനം പരോൾ കാലം | ചിത്രം/ആൽബം പരോൾ | രചന അരിസ്റ്റോ സുരേഷ് | ആലാപനം അരിസ്റ്റോ സുരേഷ് | രാഗം | വര്‍ഷം 2018 |
ഗാനം മൈലാഞ്ചി കാട്ടിലേ | ചിത്രം/ആൽബം വള്ളിക്കെട്ട് | രചന അരിസ്റ്റോ സുരേഷ് | ആലാപനം അരിസ്റ്റോ സുരേഷ് | രാഗം | വര്‍ഷം 2019 |