മൈലാഞ്ചി കാട്ടിലേ
ലാ ലാ ലാ... ലാ ലാ ലാ...
ല ല ല ല ലാ... ലാ ലാ ലാ...
മൈലാഞ്ചിക്കാട്ടിലേ...
മൈലാഞ്ചിക്കാട്ടിലെ കിളിച്ചുണ്ടൻ മാവിൽ
കിളിക്കുട്ടൻ പറന്നണഞ്ഞൂ...
റസിയാ... മാമ്പഴക്കാലമായ്...
മൈലാഞ്ചിക്കാട്ടിലെ കിളിച്ചുണ്ടൻ മാവിൽ
കിളിക്കുട്ടൻ പറന്നണഞ്ഞൂ...
റസിയാ... മാമ്പഴക്കാലമായ്...
കളിവട്ടം പറയാനും കൂടണ്ടേ...
കളമൊഴി പാടാൻ പോരില്ലേ...
കളിവട്ടം പറയാനും കൂടണ്ടേ...
കളമൊഴി പാടാൻ പോരില്ലേ...
കളിക്കളം തേടിയ പ്രായത്തിൽ
ഒരു കാര്യം ചൊല്ലിയതോർത്തില്ലേ...
മൈലാഞ്ചിക്കാട്ടിലെ കിളിച്ചുണ്ടൻ മാവിൽ
കിളിക്കുട്ടൻ പറന്നണഞ്ഞൂ...
റസിയാ... മാമ്പഴക്കാലമായ്...
നാട്ടിടവഴിയുടെ ഓരത്ത്...
നാലുമണിപ്പൂ തേടുമ്പോൾ...
നാട്ടിടവഴിയുടെ ഓരത്ത്...
നാലുമണിപ്പൂ തേടുമ്പോൾ...
നാടോടിക്കാറ്റെത്തിയ നേരം
ചേർന്നു പുണർന്നത് ഓർത്തില്ലേ...
കുടമുല്ലപ്പൂവിൻ്റെ മണമുള്ള രാവുകൾ
കളിവെട്ടം കൊളുത്തി വച്ചൂ...
റസിയാ... പലവട്ടം ഞാനിരുന്നൂ...
കുടമുല്ലപ്പൂവിൻ്റെ മണമുള്ള രാവുകൾ
കളിവെട്ടം കൊളുത്തി വച്ചൂ...
റസിയാ... പലവട്ടം ഞാനിരുന്നൂ...
മൈലാഞ്ചിക്കാട്ടിലെ കിളിച്ചുണ്ടൻ മാവിൽ
കിളിക്കുട്ടൻ പറന്നണഞ്ഞൂ...
റസിയാ... മാമ്പഴക്കാലമായ്...
പൂത്തു കുണുങ്ങിയ മാവിന്മേൽ...
മാങ്ങ പറിക്കാൻ കയറുമ്പോൾ...
പൂത്തു കുണുങ്ങിയ മാവിന്മേൽ...
മാങ്ങ പറിക്കാൻ കയറുമ്പോൾ...
ഞാനന്നു വീണതും നീ നിലവിളിച്ചതും
കരളേ നീയിന്നോർത്തില്ലേ...
നടയേറി ചെന്നാലും..
ചുണ്ടൻമാങ്ങ കണ്ടാൽ...
നിൻ മുഖമോർമ്മ വരും...
റസിയാ.. അരികത്ത് വരികില്ലേ നീ...
നടയേറി ചെന്നാലും..
ചുണ്ടൻമാങ്ങ കണ്ടാൽ...
നിൻ മുഖമോർമ്മ വരും...
റസിയാ.. അരികത്ത് വരികില്ലേ നീ...
മൈലാഞ്ചിക്കാട്ടിലെ കിളിച്ചുണ്ടൻ മാവിൽ
കിളിക്കുട്ടൻ പറന്നണഞ്ഞൂ...
റസിയാ... മാമ്പഴക്കാലമായ്...
മൈലാഞ്ചിക്കാട്ടിലെ കിളിച്ചുണ്ടൻ മാവിൽ
കിളിക്കുട്ടൻ പറന്നണഞ്ഞൂ...
റസിയാ... മാമ്പഴക്കാലമായ്...
കളിവട്ടം പറയാനും കൂടണ്ടേ...
കളമൊഴി പാടാൻ പോരില്ലേ...
കളിവട്ടം പറയാനും കൂടണ്ടേ...
കളമൊഴി പാടാൻ പോരില്ലേ...
കളിക്കളം തേടിയ പ്രായത്തിൽ
ഒരു കാര്യം ചൊല്ലിയതോർത്തില്ലേ...
മൈലാഞ്ചിക്കാട്ടിലെ കിളിച്ചുണ്ടൻ മാവിൽ
കിളിക്കുട്ടൻ പറന്നണഞ്ഞൂ...
റസിയാ... മാമ്പഴക്കാലമായ്...