എങ്ങാനം കണ്ടൊരു

എങ്ങാനം കണ്ടൊരു മാനം മുട്ടു കൊടുത്തിട്ട്
മുട്ടോളം വെള്ളത്തിൽ മുങ്ങിപ്പൊങ്ങല്ലേ
വേണോങ്കി വേരേലും ചക്ക കായ്ക്കുമെടാ
വേദാന്തമോതീട്ട് കാര്യമില്ലല്ലോ
തരികിട പലവിധം ഒരുവിധമെന്നുടെ
തലവിധിയാക്കി ഞാൻ
പഴയൊരു തലമുറ കരുതിയ വിത്തുകൾ
സദ്യയാക്കുമെടാ ..

അന്നം മുളച്ചില്ലേൽ കുന്തവുമില്ലല്ലോ
അത്താഴമൂട്ടുവാൻ മാളിതുമുണ്ടല്ലോ (2 )
ചെത്തി നടക്കുമ്പോൾ ചങ്ങായിക്കൂട്ടങ്ങൾ ഞങ്ങൾ
ഒത്തൊരുമിച്ചൊരു ദിക്കിലുമെത്ത് ദില്ലുമാറ്റിടാം (2)

കൂടുവിട്ട് കൂട്ടുകൂടി കൂട്ടിലകപ്പെട്ട്
കൂത്താടി മത്തേറി വീണുമറിയാല്ലോ (2)
വേലയുണ്ടേൽ വേവലാതി വേണ്ടല്ലോ ചെക്കാ
വേദങ്ങൾ വഴിമാറും കണ്ടു പേടിച്ചോടാ
തന്ത്രം വേലയുണ്ടേൽ വേവലാതി വേണ്ടല്ലോ ചെക്കാ
വേദങ്ങൾ വഴിമാറും കണ്ടു പേടിച്ചോടാ
ഒരുവിധം അലമുറ ഞരങ്ങിയ തലമുറ പെരുവഴിയാകുമെടാ
ഒടുവിൽ മരണപ്പെടുകിൽ ഉലകിൽ ചങ്ങാത്തം ബാക്കി (2)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Enganam kandoru