എല്ലാം മറന്നീടാം

എല്ലാം മറന്നീടാം ഉള്ളം തുറന്നീടാം
എല്ലാം നമുക്കൊന്നായി പങ്കു വയ്ക്കാം.. (2)

സന്തോഷം വന്നാലും സങ്കടം വന്നാലും
ഫുൾ ഒന്ന് പൊട്ടിച്ച് പങ്കു വയ്ക്കാം  (2)

ഞാനും ഒന്നൊന്നര പെഗ്ഗും ഉണ്ടെങ്കിലോ
അമ്മാവനും ഞാനും ഒപ്പത്തിനൊപ്പം  (2)

മധ്യസ്ഥനായി.. മറ്റാരുവേണം
ഈ കുപ്പി ഒന്നിനി മാത്രം മതി  (2)

അങ്ങേ മുറീല്.. അച്ഛൻ മരിക്കുമ്പോൾ
ഇങ്ങേ മുറിയില്.. കുപ്പി അഞ്ചില്ലേ.. (2)
അച്ഛന്റെ പ്രാണൻ പറന്നകന്നീടുമ്പോൾ
മക്കൾതൻ മാനവും കപ്പലേറും  (2)

കുപ്പി ഒരഞ്ചെണ്ണം പൊട്ടിച്ചില്ലെങ്കിലോ
ചാക്കാല കൂടുവാൻ വന്നവർ വന്നവർ  (2)

അങ്ങോട്ടും ഇങ്ങോട്ടും അടക്കം പറഞ്ഞിട്ട്
മൂക്കിൽ വിരൽ വെച്ച് ചൊല്ലുമല്ലോ  (2)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ellam maranneedam