മുത്തേ പൊന്നെ പിണങ്ങല്ലേ

മുത്തേ പൊന്നേ പിണങ്ങല്ലേ
എന്തേ കുറ്റം ചെയ്തു ഞാൻ (2)
എന്തിന്നു പെണ്ണെ നിനക്കിന്നു പിണക്കം
നീയെന്റെ കരളല്ലേ ..
രാവിന്റെ മാറിൽ  മയക്കം കൊള്ളുമ്പോൾ
നീയല്ലോ കനവാകെ
പകലിന്റെ മടിയിൽ മിഴി തുറന്നാൽ
രാവത്തും വരയ്ക്കും നിൻ രൂപം മുന്നിൽ
മൊത്തത്തിൽ പറഞ്ഞാൽ നീയെന്റെ നിഴലും
വെളിച്ചമെന്നിൽ തൂവുന്ന വിളക്കും
മുത്തേ പൊന്നേ പിണങ്ങല്ലേ ..
എന്തേ കുറ്റം ചെയ്തു ഞാൻ..
താനെ തന്നന്നെ തന്നാനേ താനന്നെ
താനെ തന്നന്നെ തന്നാനേ താനന്നെ

ചെട്ടി കുളങ്ങര ഭരണിക്ക് പോകാം
പൂരപ്പറമ്പാകെ തട്ടിമുട്ടി നടക്കാം
താനെ തന്നന്നെ തന്നാനേ താനന്നെ
ചേലുള്ള കല്ലുള്ള മാലകൾ വാങ്ങാം
കണ്ണാടി വള വിൽക്കും കടയിലും കേറാം
താനെ തന്നന്നെ തന്നാനേ താനന്നെ
കാണണോട് കണ്ണോരം നോക്കിയിരിക്കാം
കാതോട് കാതോരം കഥകൾ പറയാം
മുത്തേ പൊന്നേ പിണങ്ങല്ലേ
എന്തേ കുറ്റം ചെയ്തു ഞാൻ..
താനെ തന്നന്നെ തന്നാനേ താനന്നെ
താനെ തന്നന്നെ തന്നാനേ താനന്നെ
താനെ തന്നന്നെ തന്നാനേ താനന്നെ
താനെ തന്നന്നെ തന്നാനേ താനന്നെ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Muthe ponne pinangalle

Additional Info

Year: 
2016

അനുബന്ധവർത്തമാനം