കെ ജി മാർക്കോസ്

KG Marcose
Date of Birth: 
ചൊവ്വ, 10 June, 1958
ആലപിച്ച ഗാനങ്ങൾ: 70

പ്രശസ്ത മലയാള ചലച്ചിത്ര പിന്നണി ഗായകനാണ് കെ ജി മാർക്കോസ്. 1979-80 കാലഘട്ടത്തിലാണ്‌ അദ്ദേഹം ഗാനാലാപനരംഗത്തേക്ക് പ്രവേശിക്കുന്നത്. ഭക്തി ഗാനങ്ങളിലൂടെയായിരുന്നു തുടക്കം. "ഇസ്രേയേലിൻ നാഥനായി വാഴുമേക ദൈവം.." എന്നു തുടങ്ങുന്ന മാർക്കോസിന്റെ ക്രൈസ്തവ ഭക്തിഗാനം പ്രസിദ്ധമാണ്‌. 

1981 -ൽ ബാലചന്ദ്രമേനോൻ സം‌വിധാനം ചെയ്ത കേൾക്കാത്ത ശബ്ദം എന്ന ചിത്രത്തിലെ "കന്നിപ്പൂ മാനം കണ്ണുംനട്ടു ഞാൻ നോക്കിയിരിക്കേ.." എന്ന ഹിറ്റുഗാനത്തിലൂടെയാണ്‌ മാർക്കോസ് സിനിമയിൽ തുടക്കം കുറിയ്ക്കുന്നത്. തുടർന്ന് നിരവധി സിനിമകളിൽ അദ്ദേഹം ഗാനങ്ങൾ ആലപിച്ചു. നിറക്കൂട്ട് എന്ന സിനിമയിലെ "പൂമാനമേ ഒരു രാഗമേഘം താ..", നാടോടി -യിലെ "താലോലം പൂംപൈതലേ..", ഗോഡ്‌ഫാദർ എന്ന ചിത്രത്തിലെ "മന്ത്രിക്കൊച്ചമ്മ വരുന്നുണ്ടേ.." എന്നിവ മാർക്കോസിന്റെ ഹിറ്റ് ഗാനങ്ങളിൽ ഉൾപ്പെട്ടവയാണ്. നിരവധി ഭക്തിഗാന കാസറ്റുകൾ ഇറക്കിയിട്ടുണ്ട് മാർക്കോസ്. സ്വദേശത്തും വിദേശത്തുമായി ഒട്ടനവധി സ്റ്റേജ് പരിപാടികളും അദ്ദേഹമവതരിപ്പിച്ചു. 

മാർക്കോസിന്റെ ഭാര്യ മഞ്ജു, മക്കൾ നിഥിൻ, നിഖിൽ, നമിത.

കേരള കാത്തലിക് ബിഷപ് കൗൺസിൽ അവാർഡ്
മാപ്പിള സംഗീത അക്കാദമി അവാർഡ്
ഓർതഡക്സ് സഭ അവാർഡ് എന്നീ പുരസ്കാരങ്ങൾ മാർക്കോസിന് ലഭിച്ചിട്ടുണ്ട്.